ലോക് ഡൌണ്‍ ലംഘിച്ച് ഇന്ത്യന്‍ കോഫി ഹൗസ്: ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമേര്‍പ്പെടുത്തി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ കോഴിക്കോട് ബീച്ചിലെ ഇന്ത്യന്‍ കോഫി ഹൗസ്. ഉച്ചയോടെയാണ് നിരവധിയാളുകള്‍ക്ക്‌ ഭക്ഷണം വിളമ്ബിയത്. കോര്‍പ്പറേഷന്‍ കാന്റീന്‍ കൂടിയായ ഇവിടെ നിരവധി പേരാണ് ഭക്ഷണം കഴിക്കാനെത്തിയത്.

കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് മാത്രമാണ് ഭക്ഷണം നല്‍കിയതെന്നാണ് അധികൃതര്‍ പറഞ്ഞതെങ്കിലും പുറത്ത് നിന്നടക്കം നിരവധിയാളുകള്‍ ഇവിടെയെത്തി ഭക്ഷണം കഴിച്ചു.തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി ജീവനക്കാരുടേയും ഭക്ഷണം കഴിക്കാനെത്തിയവരുടേയും മൊഴിയെടുത്തു. തുടര്‍ന്ന് സ്ഥാപനം അടപിച്ചു.

ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഹോട്ടലുകളില്‍ പാര്‍സല്‍ വിതരണത്തിന് മാത്രമാണ് അനുമതി. ഈ നിര്‍ദേശം നിലനില്‍ക്കേയാണ് കോര്‍പ്പറേഷന്‍ കോമ്ബൗണ്ടില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ലോക്ക് ഡൗണ്‍ ലംഘനം നടത്തിയത്.

Top