കോവിഡിനെ പ്രതിരോധിക്കാന്‍ കഞ്ചാവിന് സാധിക്കുമെന്ന് കണ്ടെത്തി കനേഡിയന്‍ ശാസ്ത്രജ്ഞര്‍.

കോവിഡിനെ പ്രതിരോധിക്കാന്‍ കഞ്ചാവിന് സാധിക്കുമെന്ന് കണ്ടെത്തി കനേഡിയന്‍ ശാസ്ത്രജ്ഞര്‍. ലെത്ത്ബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടുപിടിത്തത്തിന് പിന്നില്‍. ഏപ്രിലില്‍ പതിമൂന്നോളം കഞ്ചാവ് ചെടികളില്‍ നടത്തിയ പഠനത്തിലൂടെയാണ് കോവിഡ് വൈറസുകള്‍ക്ക് പ്രവേശനമൊരുക്കുന്ന പ്രോട്ടീനുകളെ കഞ്ചാവിന് നിശ്ചലമാക്കാനാകുമെന്ന് ഇവര്‍ കണ്ടെത്തിയത്. പഠനറിപ്പോര്‍ട്ട് ഓണ്‍ലൈന്‍ ജേര്‍ണലായ പ്രീപ്രിന്റ്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഞ്ചാവിന്റെ സാന്നിധ്യം വൈറസിന്റെ ശരീരകോശങ്ങളിലേക്കുള്ള കടന്നുകയറ്റം 70 ശതമാനം വരെ കുറയ്ക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം അണുബാധ 70 മുതല്‍ 80 ശതമാനം വരെ കുറയ്ക്കാന്‍ സാധ്യതയുള്ള മറ്റ് മരുന്നുകള്‍ ഇല്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചിട്ടുണ്ട്.

Top