98 പേരുള്ള പാക് യാത്രാവിമാനം ജനവാസകേന്ദ്രത്തില്‍ വീണു

പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം ജനവാസകേന്ദ്രത്തില്‍ വീണു. കറാച്ചി വിമാനത്താവളത്തിന് അടുത്തുവച്ചാണ് അപകടം. വിമാനത്തില്‍ 90 യാത്രക്കാരും എട്ട് ജീവനക്കാരും ഉണ്ടായതായാണ് വിവരം.

ലഹോറില്‍നിന്നു കറാച്ചിയിലേക്കു വരികയായിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. എയര്‍ബസ് എ320 വിമാനമാണ് ലാന്‍ഡിങ്ങിനു തൊട്ടുമുന്‍പായി തകര്‍ന്നു വീണതെന്ന് പാക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. വിമാനം വീണ ജിന്ന ഗാര്‍ഡന്‍ പ്രദേശത്തെ നിരവധി വീടുകള്‍ക്ക് കേടുപാടുണ്ടായതായാണ് റിപ്പോര്‍ട്ട്.

Top