പൂച്ചയെ കൊന്ന് കെട്ടിത്തൂക്കി ടിക് ടോക് വീഡിയോ ; 18കാരന്‍ അറസ്റ്റില്‍

തമിഴ്നാട്ടില്‍ പൂച്ചയെ കൊന്ന് മൃതദേഹം പ്രദര്‍ശിപ്പിച്ച്‌ ടിക് ടോക് വീഡിയോ ചിത്രീകരിച്ച 18 കാരന്‍ അറസ്റ്റില്‍‌. ബുധനാഴ്ചയാണ് തിരുനെല്‍വേലി ടൗണില്‍ നിന്ന് 25 കിലോമീറ്റര്‍ മാറി സത്യപുരം എന്ന സ്ഥലത്ത് താമസിക്കുന്ന തങ്കരാജ് എന്ന 18 കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മെയ് 16നാണ് തങ്കരാജ് വീഡിയോ അപ്ലോഡ് ചെയ്തത്. വീടിന്റെ മേല്‍ക്കൂരയില്‍ കെട്ടിയിരിക്കുന്ന കയറില്‍ ഒരു പൂച്ചയുടെ മൃതദേഹം തൂങ്ങിക്കിടക്കുന്നതായിരുന്നു വീഡിയോ. ഈ മൃതദേഹത്തില്‍ പിടിച്ച്‌ അത് ആട്ടിവിടുന്ന ഒരാളെയും വീഡിയോയില്‍ കാണാമായിരുന്നു. ഫ്രണ്ട്സ് എന്ന തമിഴ് സിനിമയിലെ ഒരു കോമഡി രംഗമായിരുന്നു വീഡിയോയുടെ പശ്ചാത്തലത്തില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതോടെ തങ്കരാജിനെ അറസ്റ്റ് ചെയ്ണമെന്ന് ആവശ്യപ്പെട്ട് ഒരു ആക്ടിവിസ്റ്റ് പൊലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്‌. ഇന്ത്യന്‍ ശിക്ഷാ നിയമം 429 അനുസരിച്ചാണ് തങ്കരാജിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

Top