പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിൽ കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിൽ കോവിഡ് ക്വാറന്റൈൻ സെന്ററുകൾ ഒരുക്കാതെ പ്രവാസികളെ വലയ്ക്കുന്നതായി ആക്ഷേപം

പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിൽ കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിൽ കോവിഡ് ക്വാറന്റൈൻ സെന്ററുകൾ ഒരുക്കാതെ പ്രവാസികളെ വലയ്ക്കുന്നതായി ആക്ഷേപം

കോവിഡ് 19 സാഹചര്യത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വാർത്താ സമ്മേളനം നടത്തിയ ആളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴമ്പില്ലാത്തതും തെളിവില്ലാത്തതുമായ ആരോപണങ്ങൾ ദിവസവും പറയുന്നതിനാൽ ഒടുവിൽ ചാനലുകളിൽ പോലും അധികനേരം അദ്ദേഹത്തിന്റെ വാർത്താ സമ്മേളനം കാണിയ്ക്കാതായി. എന്നാൽ കൊറോണ പ്രതിരൊധ പ്രവർത്തനങ്ങളിലും ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കുന്നതിലും അദ്ദേഹത്തിന്റെ മണ്ഡലം വളരെ പിറകിലാണ് എന്നാണു ഉയരുന്ന ആക്ഷേപം. ഹരിപ്പാട് മണ്ഡലത്തിലെ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിലാണ് സർക്കാർ തീരുമാനിക്കുന്ന യാതൊരു കാര്യങ്ങളും ചെയ്യാതെ രാഷ്ട്രീയം കളിക്കുന്നത് എന്നാണ് ആക്ഷേപം. കരുവാറ്റ, മുതുകുളം, ആറാട്ടുപുഴ തുടങ്ങിയ കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിലെ സ്ഥിതിയാണ് പരിതാപകരം.
കഴിഞ്ഞ ദിവസം വിദേശത്തുനിന്നും മടങ്ങിവന്ന യുവാക്കളെ ഈ രീതിയിൽ വലയ്ക്കുന്ന സ്ഥിതിയുണ്ടായി.
ഖത്തറിൽ നിന്നും കഴിഞ്ഞ ദിവസം വന്ന കരുവാറ്റാ സ്വദേശികളായ രണ്ട് ചെറുപ്പക്കാർക്ക് ആവശ്യമായ ക്വോറന്റൈൻ സംവിധാനം ഒരുക്കാതെ പെരുവഴിയിൽ തള്ളിയിട്ട് കരുവാറ്റ ഗ്രാമപഞ്ചായത്ത് ‘ഭരണാധികാരികൾ ‘ കൈയ്യൊഴിഞ്ഞു.
എന്നിട്ട്, പ്രതിപക്ഷ നേതാവിന്റെ കനിവിൽ അവർക്ക് താമസ സൗകര്യം ഒരുക്കി നൽകി എന്നു് വെണ്ടയ്ക്കാ വലിപ്പത്തിൽ വലിയ കോളം വാർത്തയും നൽകി.
ആലപ്പുഴയിൽ എത്തിയപ്പോൾ അവരോട് പറഞ്ഞത് കരുവാറ്റാ TB ജംഗ്‌ഷനിൽ ബസ് ഇറങ്ങുവാനാണ്. കുറച്ച് സമയം കഴിഞ്ഞപ്പോൾ പറയുന്നൂ ഹരിപ്പാട്ട് ഇറങ്ങുവാൻ.ഇത് കേട്ട് പാവം ചെറുപ്പക്കാർ ഹരിപ്പാട് ബസ് സ്റ്റാൻഡിൽ മണിക്കൂറുകളോളം കാത്തു നിന്നു. എന്നാൽ, പഞ്ചായത്ത് അധികൃതർ തിരിഞ്ഞ് നോക്കിയില്ല. പ്രതിപക്ഷ നേതാവിന്റെ ഓഫീസിന് ബന്ധപ്പെടുവാനുള്ള അവസരം പഞ്ചായത്ത് ‘ഭരണാധികാരികൾ ‘ ബോധപൂർവ്വം ഉണ്ടാക്കുകയായിരുന്നു എന്നാണ് ഇതിലൂടെ മനസ്സിലാവുന്നത്‌.

ഗ്രാമ പഞ്ചായത്തുകൾ ആവശ്യമായ ക്വോറന്റൈൻ സംവിധാനം ഒരുക്കണമെന്ന സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി തൊടുന്യായങ്ങൾ പറഞ്ഞ് ‘ഭരണാധികാരികൾ ‘ കൈമലർത്തകയാണു്.
മുൻപ് കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങണം എന്ന് സർക്കാർ തീരുമാനവും വിവിധ പഞ്ചായത്തുകൾ യഥാസമയം നടപ്പാക്കിയില്ല. ഗത്യന്തരമില്ലാതെ കിച്ചൻ തുടങ്ങിയപ്പോൾ അർഹരെയെല്ലാം ഒഴിവാക്കി കോൺഗ്രസ് നേതാക്കളുടെ അടുപ്പക്കാർക്കായി ഭക്ഷണ വിതരണവും നടത്തി.
ഇത്തരത്തിൽ സർക്കാർ തലത്തിലെടുക്കുന്ന തീരുമാനങ്ങൾ ഒന്നും നടപ്പാക്കാതെയോ വൈകിപ്പിച്ചോ രാഷ്ട്രീയനാടകമാണ് പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിൽ നടക്കുന്നത്. കൊറോണ പ്രതിരോധത്തിനുള്ള മാസ്ക്കും സാനിട്ടൈസർ വിതരണവും എല്ലാം ഇതേരൂപത്തിലാണ് കോൺഗ്രസ് ഭരിക്കുന്ന ഈ പഞ്ചായത്തുകൾ നടപ്പിലാക്കുന്നത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഇതേ മന്ദത തുടർന്നിരുന്നു.
ചാനലുകളായ ചാനലുകൾ തോറും സർക്കാരിനെതിരെ വാർത്താ സമ്മേളനം നടത്താൻ എടുക്കുന്ന സമയത്തിന്റെ ഒരു ശതമാനം സ്വന്തം മണ്ഡലത്തിലെ അടിസ്ഥാന പ്രശ്നങ്ങളിൽ ഇടപെടാൻ പ്രതിപക്ഷ നേതാവ് കാണിക്കണമെന്നും ഹരിപ്പാട്ടെ ജനങ്ങൾ പറയുന്നു.

Top