ദുരിതമനുഭവിക്കുന്ന പ്രവാസികളുമായി ഇടതുപക്ഷ സംഘടനകളുടെ സൗജന്യ വിമാനം കേരളത്തിൽ

കൊറോണ സമയത്ത് ജോലി നഷ്ടം മൂലവും വിസിറ്റിംഗ് വിസ കാലാവധി അവസാനിച്ചത് മൂലവും ദുരിതമനുഭവിക്കുന്ന പ്രവാസികളിൽ നിന്നും ദുരിതമനുഭവിക്കുന്നവരെ കൃത്യമായ സ്‌ക്രീനിങ്ങിലൂടെ കണ്ടെത്തിയാണ് സൗജന്യമായി നാട്ടിലെത്തിച്ചത്. ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓർമ, ഷാർജാ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മാസ്, കൈരളി ടി.വി. എന്നിവരാണ് ഇങ്ങനെ വിമാനം ചാർട്ടർ ചെയ്തത്. ഓർമ ദുബായുടെ ഒരു വിമാനവും മാസ് ഷാർജ-കൈരളി ടി.വി. എന്നിവർ ചേർന്ന് ഒരു വിമാനവുമാണ് ചാർട്ടർ ചെയ്തത്.

തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചെയ്യിക്കാനായി സൗജന്യ വിമാനം ഓടിക്കുന്ന ചില സംഘടനകൾ ദുരന്ത സമയത്ത് പ്രവാസികളെ പിഴിഞ്ഞ് വിമാനം ചാർട്ടർ ചെയ്യുമ്പോൾ തികച്ചും സൗജന്യമായി പ്രവാസികളെ നാട്ടിലെത്തിച്ചത് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. മുൻപ് ചില സാങ്കേതിക കാരണങ്ങളാൽ വിമാനം ഷെഡ്യൂൾ ചെയ്യാൻ വൈകിയപ്പോൾ കുപ്രചാരണങ്ങളുമായാണ് ഇക്കൂട്ടർ ഓർമയെ ട്രോൾ ചെയ്തത്. അതിനെയെല്ലാം അതിജീവിച്ച് ഇന്ന് വിമാനം പറന്നുയർന്നത് ഓർമ-മാസ്-കൈരളി പ്രവർത്തകർക്ക് അഭിമാനം കൊള്ളാൻ വകയുള്ള കാര്യവുമാണ്.

സൗജന്യ ടിക്കറ്റ് കൂടാതെ ഭക്ഷണവും സുരക്ഷാ ഉപകരണങ്ങൾ അടങ്ങിയ കിട്ടും യാത്രക്കാർക്കായി ഇവർ നൽകിയിരുന്നു. കൂടാതെ യാത്രക്കാർക്കായി ബോധവൽക്കരണവും നാട്ടിൽ ചെന്നാൽ പാലിക്കേണ്ട ക്വാറന്റൈൻ സംബന്ധിയായ കാര്യങ്ങളും സംഘടനാ പ്രവർത്തകർ യാത്രക്കാർക്ക് വിശദീകരിച്ചു.

Top