ചര്‍ച്ച വീണ്ടും പരാജയം; ബസുകള്‍ ഓടില്ല; സര്‍വീസ് നിര്‍ത്തി 10,000ത്തിലേറെ ബസുകള്‍

സ്വകാര്യബസുകള്‍ സര്‍വ്വീസ് പുനരാരംഭിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു.

ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന ബസ്സുടമകളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു. ഇളവുകള്‍ പ്രഖ്യാപിയ്ക്കാന്‍ ധനവകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും അനുമതി വേണം, നിലവില്‍ നികുതിയടയ്ക്കാന്‍ ഒക്ടോബര്‍ പതിനാല് വരെ സാവകാശമുണ്ട് അതിനിടയില്‍ ചര്‍കള്‍ തുടരാമെന്നും മന്ത്രി ബസ്സുടമകളെ അറിയിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്താകെ പതിനായിരത്തിലധികം ബസ്സുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണെന്ന് ബസ്സ് ഒാപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. കോഴിക്കോട് ഗസ്റ്റ് ഹൗസ്സില്‍ വെച്ച്‌ നടത്തിയ കൂടികാഴ്ചയിലാണ് ബസ്സുടമകളെ മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

Top