കോവിഡിനെതിരായ പൊതുജന ജാഗ്രത കുറഞ്ഞത് കുപ്രചാരണങ്ങൾ മൂലം. നൽകിയ മുന്നറിയിപ്പുകൾ PR വർക്കെന്നും മീഡിയ മാനിയയെന്നും പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

കോവിഡിനെതിരായ പൊതുജന ജാഗ്രത കുറഞ്ഞത് കുപ്രചാരണങ്ങൾ മൂലം.
നൽകിയ മുന്നറിയിപ്പുകൾ PR വർക്കെന്നും മീഡിയ മാനിയയെന്നും പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി


കൊറോണ കാലത്ത് പ്രതിഷേധം എന്ന പേരിൽ പ്രതിപക്ഷ പാർട്ടികൾ കാട്ടിക്കൂട്ടിയ കോലാഹലങ്ങൾ കേരള സമൂഹം കണ്ടതാണ്. സാമൂഹിക അകലം പാലിക്കാതെയുള്ള സമര പ്രകടനങ്ങൾ രോഗ വ്യാപനത്തിന് കാരണമാകുമെന്നുള്ള സാമാന്യ ബോധം സമരക്കാർക്ക് ഇല്ലാതെപോയി. കോവിഡിനെതിരായ പൊതുജന ജാഗ്രത കുറഞ്ഞത് കുപ്രചാരണങ്ങൾ മൂലമാണെന്നും
നൽകിയ മുന്നറിയിപ്പുകൾ PR വർക്കെന്നും മീഡിയ മാനിയയെന്നും പ്രചരിപ്പിച്ച് ജനങ്ങളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ വിഷയങ്ങളൊക്കെ കണക്കിലെടുത്താണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പല രീതിയിലുള്ള അലംഭാവങ്ങൾ ഉണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞത്.കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചാണ് മുഖ്യമന്ത്രി ഈ കാര്യങ്ങൾ പറഞ്ഞത്.

കോവിഡ് പകരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നതില്‍ ജനങ്ങള്‍ ഒരു തരത്തിലുമുള്ള അയവും വരുത്താന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓർമപ്പെടുത്തി. രോഗം വന്നിട്ട് ചികിത്സിക്കുക മാത്രമല്ല, രോഗം വരാതിരിക്കാനും പകരാതിരിക്കാനും ആവശ്യമായ മുന്‍കരുതലുകള്‍ വളരെ പ്രധാനമാണ്.

നേരത്തെ നാം ആവശ്യമായ മുന്‍കരുതലുകള്‍ വലിയ തോതില്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ഇക്കാര്യത്തില്‍ നാം അലംഭാവം കാണിച്ചു. അതാണ് ഇന്നത്തെ അവസ്ഥയില്‍ നാം എത്തിച്ചേര്‍ന്നതിന് കാരണമെന്ന് കുറ്റബോധത്തോടെ ഓര്‍ക്കണം. ഇനിയെങ്കിലും ഗൗരവത്തോടെ ഒരേമനസ്സോടെ നീങ്ങാനാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ക്വാറന്റൈന്‍ കൃത്യമായി പാലിക്കണം. ശാരീരിക അകലം നിര്‍ബന്ധമാക്കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. അലംഭാവം കാട്ടുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കും.കോവിഡ് പ്രതിരോധത്തിന് എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ആരോഗ്യവകുപ്പുമായി ഇഴുകി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് ആവശ്യമായ കട്ടിലും കിടക്കയുമൊക്കെ സ്വമനസ്സാലെ നല്‍കാന്‍ നാട്ടുകാര്‍ ഒത്തുകൂടി. അത്തരം ആളുകളെ ഓരോ സ്ഥലത്തും സൃഷ്ടിക്കാനാകണം. മഹാദുരിതത്തെ ഒത്തുചേര്‍ന്ന് ഒരുമയോടെ നേരിടേണ്ട ഘട്ടമാണിത്.പങ്ക് വഹിക്കാന്‍ കഴിയുന്നവരെല്ലാം ഇതിന്റെ ഭാഗമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top