രമേശ്‌ ചെന്നിത്തലയുടെ അടുത്ത സുഹൃത്തായ അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ എം സലീമിനെതിരെ ലൈംഗീക ആരോപണവുമായി പഞ്ചായത്ത് ഉദ്യോഗസ്ഥ ; വിഷയം പുറത്തറിയാതിരിക്കാൻ കള്ള കേസിൽ ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്‌തു.

രമേശ്‌ ചെന്നിത്തലയുടെ അടുത്ത സുഹൃത്തായ അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ എം സലീമിനെതിരെ ലൈംഗീക ആരോപണവുമായി പഞ്ചായത്ത് ഉദ്യോഗസ്ഥ ; വിഷയം പുറത്തറിയാതിരിക്കാൻ കള്ള കേസിൽ ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്‌തു.

കോൺഗ്രസ്‌ നേതാവ് രമേശ്‌ ചെന്നിത്തലയുടെ അനുയായിക്കെതിരെ ലൈംഗീക ആരോപണവുമായി ഉദ്യോഗസ്ഥ രംഗത്ത്. അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എൻ എം സലീമിനെതിരെയാണ് പഞ്ചായത്ത് ഉദ്യോഗസ്ഥയുടെ ലൈംഗീക ആരോപണം. നിരന്തരം ശല്യം ചെയ്യാൻ സലിം ശ്രമിച്ചെന്നും ഒഴിഞ്ഞുമാറിയപ്പോൾ മാനസികമായി തളർത്താൻ പിന്നീട് ശ്രമിച്ചെന്നും പരാതിയിൽ ഉണ്ട്. നിരന്തരമായി ലോയ്ഡ്‌ജുകളിലേക്കും കാക്കനാടുള്ള ഫ്ളാറ്റിലേക്കും സലിം ക്ഷണിച്ചതായി ഉദ്യോഗസ്ഥ പരാതിയിൽ പറയുന്നു.

കാക്കനാട്ട് ഫ്ലാറ്റ് ഒരു ചേച്ചി നടത്തുന്നതാണെന്നും 3000 രൂപ നൽകിയാൽ വൈകുന്നേരം വരെ അവിടെ പോയി താമസിക്കാമെന്നും സലിം പറഞ്ഞതായി ഉദ്യോഗസ്ഥ പരാതിയിൽ പറയുന്നു. ഇതിനെയെല്ലാം എതിർത്തതിന് പ്രതികാരമായി 45 കിലോമീറ്റർ അകലെയുള്ള ഓഫീസിലേക്ക് സ്ഥലം മാറ്റാനും സലിം ശ്രമിച്ചതായി പരാതിയിൽ ഉണ്ട്. സ്ഥലംമാറ്റ നടപടിയെ ശക്തമായി എതിർത്ത ഉദ്യോഗസ്ഥ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബുണലിൽ നിന്ന് ഇതിനെതിരെ സ്റ്റേ വാങ്ങിക്കുകയുണ്ടായി. ഇതോടെ സത്യാവസ്ഥ പുറത്താക്കുമെന്ന് മനസിലാക്കിയ പ്രസിഡന്റും സംഘവും ഉദ്യോഗസ്ഥയ്ക്കെതിരെ കള്ള കേസ് കൊടുത്ത് ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തതായാണ് വിവരം.

Top