കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കൊവിഡ് സ്ഥിരീകരിച്ചു

ബംഗ്ലൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ സിദ്ധരാമയ്യ തന്നെയാണ് രോഗ വിവരം അറിയിച്ചത്.

നിലവില്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. കൊവിഡ് സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. സിദ്ദരാമയ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതിനെത്തുടര്‍ന്നാണ് ഇന്നലെ രാത്രി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നേരത്തെ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പക്കും കൊവിഡ് സ്ഥിരീകരിച്ചി രുന്നു. മുഖ്യമന്ത്രി യെദ്യുരപ്പയും നിലവില്‍ മണിപ്പാല്‍ ആശുപത്രിയിലാണ് ചികിത്സയില്‍ ഉള്ളത്. തന്റെ സമ്ബര്‍ക്കത്തില്‍പ്പെട്ടവരെല്ലാം നിരീക്ഷണത്തില്‍ പോകണമെന്ന് യെദ്യൂരപ്പ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

Top