പത്തനംതിട്ട ചിറ്റാറില്‍ തെളിവെടുപ്പിനിടെ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തേക്കും

പത്തനംതിട്ട ചിറ്റാറില്‍ തെളിവെടുപ്പിനിടെ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തേക്കും. ഇക്കാര്യത്തില്‍ നിയമോപദേശം ലഭിച്ച ശേഷം പൊലീസ് അന്തിമ തീരുമാനമെടുക്കും. കേസില്‍ കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും. വനം വകുപ്പ് ജീവനക്കാരുടെ ഫോണ്‍ വിളി വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു.

സംഭവത്തില്‍ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര്‍ രാജേഷ്, സെഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.കെ പ്രദീപ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

വനത്തില്‍ അനധികൃതമായി പ്രവേശിക്കുക. മൃഗവേട്ട എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അന്വേഷണവും തെളിവെടുപ്പും ക്യാമറ മെമ്മറി കാര്‍ഡ് നഷ്ടമായ വിഷയത്തിലായിരുന്നു. ഇത് ഒരു ഘട്ടത്തിലും വനം വകുപ്പ് അന്വേഷണ പരിധിയില്‍ വരുന്ന വിഷയമല്ലെന്ന് അന്വേഷണ സംഘം വിലയിരുത്തി. ‌മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയാണ് വേണ്ടിരുന്നത്. എന്നാല്‍ ഇവിടെ അതുണ്ടായില്ല. അധികാര പരിധിക്ക് പുറത്ത് വനം വകുപ്പ് കടന്നതും പൊലീസ് അന്വേഷണത്തില്‍ കുരുക്കാകും.

Top