ഫു​ട്ബോ​ള്‍ ക​ള​ത്തി​ല്‍ മ​ന​പൂ​ര്‍​വം ചു​മ​ച്ചാ​ലും ഇ​നി റെ​ഡ് കാ​ര്‍​ഡ് ല​ഭി​ക്കാം.

ഫു​ട്ബോ​ള്‍ ക​ള​ത്തി​ല്‍ മ​ന​പൂ​ര്‍​വം ചു​മ​ച്ചാ​ലും ഇ​നി റെ​ഡ് കാ​ര്‍​ഡ് ല​ഭി​ക്കാം. അ​പ​ക​ട​ക​ര​മാം വി​ധം ഫൗ​ള്‍‌ ചെ​യ്യു​ന്ന​തി​നാ​യി​രു​ന്നു ഇ​തു​വ​രെ ചു​വ​പ്പ് കാ​ര്‍​ഡ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ല്‍ ഇ​നി ചു​മ​ച്ചാ​ലും പു​റ​ത്തേ​ക്കു​ള്ള വ​ഴി തെ​ളി​യും. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം. രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ബോ​ര്‍​ഡ് ആ​ണ് പു​തി​യ നി​യ​മം കൊ​ണ്ടു​വ​ന്ന​ത്.

നി​ന്ദ്യ​മാ​യ, അ​ധി​ക്ഷേ​പ​ക​ര​മാ​യ ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ക ആം​ഗ്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ അ​വ​ഹേ​ളി​ക്കു​ക തു​ട​ങ്ങി​യ​വ​യ്ക്കും ചു​വ​പ്പ് കാ​ര്‍​ഡ് പു​റ​ത്തെ​ടു​ക്കാം. എ​ല്ലാ ഫൈ​ളു​ക​ളും പോ​ലെ റ​ഫ​റി​ക്കാ​ണ് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശം.

മ​ന​പൂ​ര്‍​വ​മ​ല്ലാ​തെ ചു​മ​യ്ക്കു​ന്ന​തും അ​ക​ലം പാ​ലി​ച്ച്‌ ചു​മ​യ്ക്കു​ന്ന​തും കു​റ്റ​മ​ല്ല. എ​ന്നാ​ല്‍ മ​ന​പൂ​ര്‍​വം എ​തി​ര്‍ ക​ളി​ക്കാ​ര​ന് അ​ടു​ത്തു ചെ​ന്ന് ചു​മ​യ്ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച്‌ ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ബോ​ര്‍​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

Top