മുൻകരുതലായി കേരളത്തിന്റെ സൈന്യം പത്തനംതിട്ടയിലേക്ക്

കേരളത്തിൽ വീണ്ടും പത്തനംതിട്ട അടക്കമുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലാ കളക്ടറുടെ ആവശ്യപ്രകാരം 20-ഓളം വള്ളങ്ങൾ പതനതിട്ടയിലേക്ക് പുറപ്പെട്ടു..

കൊല്ലത്തെ മത്സ്യത്തൊഴിലാളി യൂണിയൻ നേതാക്കൾ ബേസിൽ ലാലിന്റെ നേതൃത്വത്തിൽ തൊഴിലാളികളെ സംഘടിപ്പിച്ച്‌ ഇപ്പം ഈ രാത്രി സമയം 9.30 ആയപ്പോൾ 15 വള്ളങ്ങൾ തൊഴിലാളികൾ അടക്കം തയ്യാറാക്കി കഴിഞ്ഞു. രാവിലെ പത്തനംതിട്ടയിൽ എത്താനാണ് ആവശ്യപ്പെട്ടെതെങ്കിലും ഇന്നു രാത്രിയിൽ തന്നെ വള്ളവും തൊഴിലാളികളും സജ്ജമായി വള്ളം ലോറിയിൽ കയറ്റി വയ്ക്കാനുള്ള പ്രവർത്തികൾ കൊല്ലത്ത് നടന്നുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ പ്രാവശ്യം പ്രളയത്തിന്റെ നടുവിലാണ് ഈ ആവശ്യം വന്നതെങ്കിൽ ഇപ്പം മുന്നൊരുക്കമായിട്ടാണ് ഈ ആവശ്യം വന്നിരിക്കുന്നത്. പ്രളയ സാഹചര്യം നേരിടാനുള്ള സർക്കാരിന്റെ ഇടപെടലുകളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ നടപടികൾ.

Top