കൊറോണ ഭീതിയെ അവഗണിച്ച് കോഴിക്കോട്ട് രക്ഷാപ്രവർത്തനത്തിന് മുൻകൈയെടുത്ത നാട്ടുകാർക്ക് ബിഗ് സല്യൂട്ട്

കൊറോണ ഭീതിയെ അവഗണിച്ച് കോഴിക്കോട്ട് രക്ഷാപ്രവർത്തനത്തിന് മുൻകൈയെടുത്തത് നാട്ടുകാർ


നാടിനെ നടുക്കിയ വിമാന അപകടത്തിൽ രക്ഷാപ്രവർത്തകരായി എത്തിയത് നാട്ടുകാർ. കോഴിക്കോട് വിമാനത്താവളത്തിലാണ് ദുബായിൽ നിന്നും വന്ന വിമാനം റൺ വെയിൽ നിന്നും തെന്നി മാറിയത്. അപകടത്തിൽ ആകെ മരണം പതിനഞ്ച് കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊറോണ ഭീഷണി നിലനിൽക്കുന്നതിനാൽ 14 ദിവസത്തെ ക്വാറന്റൈൻ കഴിയേണ്ടവരാണ് വിമാനത്തിൽ ഉണ്ടായിരുന്ന പ്രവാസികൾ. എന്നാൽ മോശം കാലാവസ്ഥ മൂലം വിമാനം അപകടത്തിൽ പെട്ട് രണ്ടായി പിളർന്നപ്പോൾ രക്ഷക്കായി ഓടിയെത്തിയത് അവിടുത്തെ നാട്ടുകാർ തന്നെയായിരുന്നു. കൊറോണയും ക്വാറന്റൈനും ഒന്നും അവർക്ക് ഒരു തടസ്സമേ അല്ലായിരുന്നു. ജീവനുവേണ്ടി പിടയുന്ന സഹജീവികളെ വാരിയെടുത്ത് കിട്ടിയ വാഹനങ്ങളിൽ അടുത്തുള്ള ആശുപത്രികളിലേക്ക് അവരോടി. ചുരുങ്ങിയ സമയത്തിനുള്ളിൽ രക്ഷാ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുമ്പോൾ അഭിമാനിക്കാവുന്നത് ഓരോ കോഴിക്കോട്ടുകാരനുമാണ്.


ദുരന്ത സമയത്ത് മടിച്ചു നിൽക്കാതെ സ്വന്തം ജീവൻ പോലും കാര്യമാക്കാതെ സഹായ ഹസ്തവുമായി എത്തിയ മുഴുവൻ പേർക്കും ഐ വിറ്റ്നസ്സ് മാനേജ്‌മെന്റിന്റെ അഭിവാദ്യങ്ങൾ.

Top