പ്രളയം വന്നതിൽ താൻ സന്തുഷ്ടൻ : തിരുവഞ്ചൂർ രാധാകൃഷ്ണൻ. വീഡിയോ കാണാം

കോൺഗ്രസ്‌ നേതാക്കളെ മരണത്തിന്റെ വ്യാപാരികൾ എന്ന് സോഷ്യൽ മീഡിയ വിളിക്കുന്നതിൽ അതിശയമില്ല. ഇടതുപക്ഷത്തെ താഴെ ഇറക്കാൻ പ്രകൃതി ദുരന്തങ്ങളെ പോലും രാഷ്ട്രീയ വത്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്‌ നേതാക്കൾ. എല്‍ഡിഎഫ് ഗവണ്‍മെന്റിന് ഒരു ഭരണത്തുടര്‍ച്ച ഉണ്ടാകുമോ എന്നുള്ള ഏഷ്യാനെറ്റ്‌ ചർച്ചയിൽ കഴുകന്റെ മനസ്സുള്ള കോൺഗ്രസ്‌ നേതാക്കളുടെ മനസ്സിലിരിപ്പ് കോൺഗ്രസ്‌ എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ തുറന്ന് പറയുകയുണ്ടായി.

 

ഇനിയുള്ള മാസങ്ങളിൽ ഇനി എന്തെല്ലാം വരാന്‍പോകുന്നു..ഈ മണ്‍സൂണ്‍ കാലത്ത് ഒരു പ്രളയം വരും പിന്നീട് ഒരു വരള്‍ച്ച വരും.. സാമ്പത്തിക രംഗമാണെങ്കില്‍ തകര്‍ച്ചയില്‍. ഇങ്ങനെയായിരുന്നു തിരുവഞ്ചൂരിന്റെ പരാമര്‍ശം.ഈ ദുരന്തമെല്ലാം തങ്ങൾ ആഘോഷിക്കുമെന്നുള്ള രീതിയിലുള്ള കോൺഗ്രസ്‌ നേതാവിന്റെ പ്രതികരണം മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. എത്രത്തോളം ജീർണിച്ചതാണ് ജനങ്ങൾ ജയിപ്പിച്ച ഒരു നേതാവിന്റെ മനസ്സ്.

ദുരന്തം ഉണ്ടാകാൻ കാത്തിരുന്ന രാഷ്ട്രീയ കഴുകന്മാർ ഇപ്പോൾ ചിരിക്കുകയാവും.
വീണ്ടും പ്രളയം ഉണ്ടായിരിക്കുകയാണ്. ഈ സമയത്തും തിരുവഞ്ചൂരിന്റെ മനസ്സറിയാൻ വിളിച്ച ഒരു വോട്ടറോട് പ്രളയം ഉണ്ടായതിൽ തനിക് സന്തോഷമേയുള്ളെന്ന് പറയുന്ന ഓഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

Top