കടവൂര്‍ ജയന്‍ വധം: ആര്‍ എസ് എസ് പ്രവര്‍ത്തകരായ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവ്

കൊല്ലം| ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്ന കടവൂര്‍ ജയനെ വധിച്ച കേസില്‍ ഒമ്ബത് പ്രതികള്‍ക്കും ജീവപര്യന്തം കഠിനhttp://www.eyewitnessnewsindia.com/?p=53812&preview=true തടവ്. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയാണ് കഠിന തടവ് വിധിച്ചത്. ഒരോ പ്രതിയും 71,500 രൂപ വീതം പിഴ അടക്കണമെന്നും കോടതി ഉത്തരവിട്ടു.

കേസിലെ രണ്ട് പ്രതികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിധി പറഞ്ഞത്. ആര്‍ എസ് എസ് സജീവ പ്രവര്‍ത്തകനായ വിനോദ്, ഗോപകുമാര്‍, സുബ്രഹ്മണ്യന്‍, പ്രിയരാജ്, പ്രണവ്, അരുണ്‍, ശിവദാസന്‍, രജനീഷ്, ദിനരാജന്‍, ഷിജു എന്നിവരെയാണ് കോടതി കഠിന തടവിന് ശിക്ഷിച്ചത്.

ജയന്‍ ആര്‍ എസ് എസ് വിട്ടതിലുള്ള വൈരാഗ്യം മൂലമാണ് കൊലപാതകമെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ കോടതി ശരിവെച്ചിരുന്നു. 2012 ഫെബ്രുവരി ഏഴിനാണ് ജയന്‍ കൊല്ലപ്പെട്ടത്.

Top