ബിജെപിയെ തോല്‍പ്പിക്കാന്‍ ഇടതുപക്ഷവുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍

ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ്. ബിജെപിയെയും തൃണമൂലിനെയും മറികടക്കാനാണ് കോണ്‍ഗ്രസ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ആധിര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

‘തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ ആഗ്രഹമുണ്ട്. ബിജെപിക്കോ തൃണമൂലിനോ ഒരിഞ്ച് പോലും വിട്ടുകൊടുക്കരുത്. മതേതര തത്വങ്ങളില്‍ നിന്നും കോണ്‍ഗ്രസ് ഒരിക്കലും വ്യതിചലിക്കാറില്ല. അതിനാല്‍ എല്ലാ ജനങ്ങളും കോണ്‍ഗ്രസിന്റെ കീഴില്‍ അണിനിരക്കണം’. സംസ്ഥാന അദ്ധ്യക്ഷനായി നിയമിക്കപ്പെട്ടതിനു പിന്നാലെ നടത്തിയ ആദ്യ വാര്‍ത്ത സമ്മേളനത്തില്‍ ആധിര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി.

Top