കൊന്നിട്ടും പകതീരാതെ കോണ്‍ഗ്രസ്; ഹഖിന്റെ മിഥിലാജിന്റെയും ചിത്രങ്ങള്‍ കുത്തിക്കീറി

വെഞ്ഞാറമൂടില്‍ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും ചിത്രങ്ങളോടും കോണ്‍ഗ്രസ് പക. കണ്ണൂര്‍ കാള്‍ടെക്സില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് ഇരുവരുടെയും ചിത്രങ്ങള്‍ ഉള്ള ഫ്ളക്സ് ബോര്‍ഡുകള്‍ കുത്തിക്കീറിയത്.

കോണ്‍ഗ്രസ്, കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംയുക്തമായാണ് പ്രകടനം നടത്തിയത്. നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രവര്‍ത്തകരുടെ അക്രമം. കൊലപാതകത്തിന് ശേഷവും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് അക്രമ സമരങ്ങള്‍ നടത്തിവരികയാണ്.

Top