കോവിഡ് വരാതിരിക്കാന്‍ ചെളിയില്‍ കുളിക്കുന്നത് നല്ലതാണെന്ന് പറഞ്ഞ ബിജെപി എംപി സുഖ്ബീര്‍ സിംഗ് ജൗനാപുരിക്ക് കോവിഡ്

കോവിഡ് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി ശംഖ്‌ ഊതുന്നതും ചെളിയില്‍ കുളിക്കുന്നതു നല്ലതാണെന്ന് പറഞ്ഞ രാജസ്ഥാനിലെ ബി ജെ പി എംപി സുഖ്ബീര്‍ സിംഗ് ജൗനാപുരിക്ക് കോവിഡ് സ്ഥിരീകരിച്ചു. പാര്‍ലിമെന്റ് മണ്‍സൂണ്‍ സെഷന് ആദ്യ ദിവസം നടത്തിയ കോവിഡ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത് . ഓഗസ്റ്റില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ ശംഖ് ഊതുന്നതും ചെളിയില്‍ കുളിക്കുന്നതും കോവിഡ് ഇല ചവക്കുന്നതും കോവിഡ് പ്രതിരോധിക്കും എന്ന് ഇദ്ദേഹം അവകാശപ്പെട്ടിരുന്നു.

Top