ഉള്ളി കയറ്റുമതി നിര്‍ത്തലാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ഏപ്രില്‍-ജൂലായ് കാലയളവില്‍ ഇന്ത്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള ഉള്ളി കയറ്റുമതി 30 ശതമാനം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചു. എല്ലാ തരത്തിലുമുള്ള കയറ്റുമതിയും നിരോധിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വ്യക്തമാക്കി.

കനത്ത മഴയും മഹാരാഷ്ട്രയിലെ നാസിക് മേഖലയിലെ വെള്ളപ്പൊക്കവും ഉള്ളി വിതരണത്തെ കാര്യമായി ബാധിച്ചിരുന്നു. ഈ സാമ്ബത്തിക വര്‍ഷത്തിലെ കണക്കു പ്രകാരം ഇന്ത്യ 328 മില്യണ്‍ ഡോളറിന്റെ സാധാരണ ഉള്ളിയും 112.3 ഉണക്കിയ ഉള്ളിയും കയറ്റുമതി ചെയ്തിട്ടുണ്ട്. ബംഗ്ലാദേശിലേക്കുള്ള ഇന്ത്യയ്ക്കുള്ള ഉള്ളി കയറ്റുമതി ഏപ്രില്‍-മേയ് മാസത്തില്‍ 158 ശതമാനമായി വര്‍ദ്ധിച്ചിരുന്നു.

Top