അനില്‍ അക്കരെ കുടുങ്ങി ; സ്വപ്‌ന ചികിത്സയില്‍ കഴിയവെ ആശുപത്രി സന്ദര്‍ശനം നടത്തിയെന്ന് അനില്‍ അക്കര

ഗവ. മെഡിക്കല്‍ കോളേജില്‍ സ്വപ്‌ന സുരേഷ് ചികിത്സയില്‍ കഴിയവേ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയെന്ന് അനില്‍ അക്കര എം.എല്‍.എയുടെ സ്ഥിരീകരണം. അവിടെ മറ്റേതെങ്കിലും പ്രമുഖര്‍ സന്ദര്‍ശനം നടത്തിയിരുന്നോ എന്നറിയാനാണെന്ന് സന്ദര്‍ശിച്ചതെന്ന് അനില്‍ അക്കര എം.എല്‍.എ പറഞ്ഞു.

മെഡിക്കല്‍ കോളേജില്‍ വെച്ച്‌ സ്വപ്‌ന ഉന്നതരുമായി ബന്ധപ്പെട്ടെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ.യ്ക്ക് താന്‍ പരാതി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഏഴിന് രാത്രിയാണ് സ്വപ്‌ന സുരേഷ് മെഡിക്കല്‍ കോളേജില്‍ വന്ന വാര്‍ത്ത അറിയുന്നത്. സ്വപ്‌ന ആശുപത്രിയിലെത്തിയും അതുമായി ബന്ധപ്പെട്ട സുരക്ഷാപ്രശ്‌നങ്ങളും എല്ലാം എന്‍.ഐ.എ.അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അന്നുരാത്രി തന്നെ ഫേസ്ബുക്കില്‍ ലൈവ് നല്‍കിയിരുന്നു.
ലൈവിന് ശേഷമാണ് മെഡിക്കല്‍ കോളേജിലെത്തി രണ്ടുഗേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്. പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തി രാത്രിയോടെ തന്നെ എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ക്ക് എഫ്.ബി.ലൈവിന്‍െറ ലിങ്കും പരാതിയും ഫോണിലൂടെ കൈമാറിയതായി അനില്‍ അക്കര പറഞ്ഞു.

Top