എന്ത്‌ നന്ദികേടാണ് ചാണ്ടിസാറെ ഇത് !! ഉമ്മൻ ചാണ്ടിക്കു വേണ്ടി സോളാ൪ കേസിൽ സരിതയെ സെറ്റിൽ ചെയ്ത ബെന്നിബെഹ്നാനെ യുഡിഫ് കൺവീന൪ സ്ഥാനത്തുനിന്ന് നീക്കണമെന്ന്  ഉമ്മൻ ചാണ്ടി

ബെന്നി ബെഹനാനെ ഒതുക്കാൻ തുനിഞ്ഞിറങ്ങി ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിക്കു വേണ്ടി സോളാ൪ കേസിൽ സരിതയെ സെറ്റിൽ ചെയ്ത ബെന്നിബെഹ്നാനെ UDF കൺവീന൪ സ്ഥാനത്തുനിന്ന് നീക്കണമെന്നു ഉമ്മൻ ചാണ്ടി പറയുമെന്ന് ആരും കരുതിയില്ല.

കെ.പി.സി.സി. പുനഃസംഘടന കഴിഞ്ഞതിനു പിന്നാലെ പാര്‍ട്ടിയിലെ അസംതൃപ്‌തരായ നേതാക്കളെ തൃപ്‌തിപ്പെടുത്താനുള്ള നടപടികളിലേക്കു കോണ്‍ഗ്രസ്‌ നീങ്ങിയതാണ് കോൺഗ്രസ്സിൽ പുതിയ വഴക്കിന് കളമൊരുക്കിയത്. ഇതിന്റെ ഭാഗമായാണ് യു.ഡി.എഫ്‌. കണ്‍വീനര്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട സ്‌ഥാനങ്ങളില്‍ മാറ്റമുണ്ടാകുന്നത്. കെ.പി.സി.സി. മുന്‍ പ്രസിഡന്റ്‌ എം.എം. ഹസനെ യു.ഡി.എഫ്‌. കണ്‍വീനര്‍ ആക്കാനാണു നീക്കം.

തെരഞ്ഞെടുപ്പുകള്‍ക്കു മുമ്പ്‌ യു.ഡി.എഫിനെ നയിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ സംസ്‌ഥാനതല പുനഃസംഘടന വലിയ അലോസരമൊന്നുമില്ലാതെ പൂര്‍ത്തീകരിച്ചതിന്റെ ആശ്വാസത്തിലാണു കോണ്‍ഗ്രസ്‌. ഈ സാഹചര്യം മുതലെടുത്താണ്‌ മുന്നണി കണ്‍വീനറെയും മാറ്റാന്‍ തീരുമാനിച്ചത്‌. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി വിദേശത്തുനിന്ന്‌ തിരിച്ചെത്തിയശേഷം ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകും.
അനാരോഗ്യം കാരണം പി.പി. തങ്കച്ചന്‍ മാറിയതോടെയാണു ബെന്നി ബഹനാനെ യു.ഡി.എഫ്‌. കണ്‍വീനറാക്കിയത്‌. സിറ്റിങ്‌ എം.എല്‍.എ. ആയിരുന്നുവെങ്കിലും കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ്‌ സീറ്റ്‌ നിഷേധിച്ചതേടെ പദവികളെല്ലാം നഷ്‌ടപ്പെട്ട ബെന്നിയെ 2018 ഒടുവിലാണ്‌ മുന്നണി കണ്‍വീനറാക്കിയത്‌. എം.പി. ആയതോടെ അദ്ദേഹത്തെ മാറ്റി പകരം എം.എം. ഹസനെ കൊണ്ടുവരുമെന്ന്‌ പ്രചരണം ഉണ്ടായിരുന്നുവെങ്കിലും നടന്നില്ല. സ്വയംഒഴിയാന്‍ ബെന്നി ബഹനാനും തയാറായില്ല. തന്നെ കണ്‍വീനറാക്കിയത്‌ ഹൈക്കമാന്‍ഡാണെന്നും അവരാണ്‌ തീരുമാനമെടുക്കേണ്ടതെന്നുമുള്ള നിലപാടിലായിരുന്നു അദ്ദേഹം. പുനഃസംഘടന സംബന്ധിച്ച്‌ സംസ്‌ഥാന നേതാക്കള്‍ നടത്തിയ കൂടിയാലോചനയില്‍ യു.ഡി.എഫ്‌. കണ്‍വീനറെ മാറ്റുന്ന കാര്യത്തിലും ധാരണയിലെത്തി. കെ.പി.സി.സി. പട്ടികയ്‌ക്കൊപ്പം മുന്നണി കണ്‍വീനറായി ഹസനെ നിര്‍ദേശിക്കണമെന്നും ഹൈക്കമാന്‍ഡിനെ സംസ്‌ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്‌.

Top