വെട്ടി കൊന്നിട്ടും കോൺഗ്രസ് ഗുണ്ടകൾക്ക് പക തീരുന്നില്ല ആ ചെറുപ്പക്കാരോട്. കോൺഗ്രസിന്റെ കൊലവിളി വീഡിയോ കാണാം

https://www.facebook.com/groups/chembada/permalink/654738415448437/

തിരുവോണനാളിൽ കോൺഗ്രസിന്റെ കൊലക്കത്തിക്കിരയായി ജീവൻ നഷ്ടമായത് 2 ഡി വൈ എഫ് ഐ പ്രവർത്തകർക്കാണ്. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് അർദ്ധരാത്രി 12.30ഓടെ കോൺഗ്രസ് ഗുണ്ടാസംഘം വടിവാൾ ഉപയോഗിച്ച് വെട്ടികൊല്ലപ്പെടുത്തിയത്.

കോൺഗ്രസ്‌ നേതാക്കളുടെ പങ്ക്‌ കൊലപാതകത്തിൽ എത്രത്തോളമുണ്ടെന്നുള്ള തെളിവുകൾ പുറത്തായി കഴിഞ്ഞു. മൃഗീയമായി വെട്ടിക്കൊന്നിട്ടും കോൺഗ്രസ്‌ ഗുണ്ടകൾക്ക് ആ ചെറുപ്പക്കാരോടുള്ള പക ഇപ്പോഴും മാറിയിട്ടില്ലെന്ന് ഇന്നത്തെ കോൺഗ്രസ്‌ സമരം തെളിയിക്കുന്നു. കൊലവിളിയോടെ കോൺഗ്രസ്‌ ഗുണ്ടകൾ ഹഖ്ന്റെയും, മിഥിലാജിന്റെയും മുഖമുള്ള ഫ്ലെക്സ് കുത്തിക്കീറുന്ന കാഴ്ച മലയാളികൾ ഇന്ന് കണ്ടു. കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ തെളിവാണ് ഇതെല്ലാം.

തിരുവോണ തലേന്ന് മിഥിലാജിന്റെ വീട്ടിലേയ്ക്ക് ബൈക്കിൽ പോവുകയായിരുന്നു ഇരുവരും. വെഞ്ഞാറമൂട് തേമ്പാംമൂടിൽ വെച്ച് ഇരുവരെയും കോൺഗ്രസ് ഗുണ്ടാസംഘം തടഞ്ഞ് നിർത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു.ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Top