ഏപ്രിൽ-ജൂലായ് കാലയളവിൽ കയറ്റുമതിയിൽ 30ശതമാനത്തിലേറെ വർധനവുണ്ടായതോടെ ഉള്ളികയറ്റുമതി കേന്ദ്രസർക്കാർ നിരോധിച്ചു.

ബംഗ്ലാദേശിലേയ്ക്കുള്ള ഉള്ളികയറ്റുമതിയിൽ 158 ശതമാനമാണ് വർധന. 3240 കോടി രൂപമൂല്യമുള്ള ഉള്ളിയാണ് വിവിധ രാജ്യങ്ങളിലേയ്ക്കായി കഴിഞ്ഞ സാമ്പത്തിക വർഷം കയറ്റിയയിച്ചത്.

ഉള്ളിയുടെ വില കുറഞ്ഞ സമയത്തായിരുന്നു വൻതോതിൽ കയറ്റുമതി നടന്നത്. എന്നാൽ ഇപ്പോൾ വില ഉയരുന്ന പ്രവണതയാണ് വിപണിയിലുള്ളത്. ഡെൽഹിയിൽ ഒരു കിലോഗ്രാം ഉള്ളിയുടെ ചില്ലറ വില 40 രൂപയാണ്. കേരളത്തിൽ 25 രൂപമുതലാണ് വില.

കഴിഞ്ഞവർഷം മഹാരാഷ്ട്ര, ഹരിയാണ തിരഞ്ഞെടുപ്പ് കാലത്ത് ഉള്ളിയുടെ വിലയിൽ വൻവർധനവുണ്ടായതിനെതുടർന്ന് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. അന്ന് ഡൽഹിയിൽ ഉള്ളിവില 80 രൂപവരെ ഉയർന്നിരുന്നു. ഡിസംബറിൽ രാജ്യത്തിന്റെ ചിലയിടങ്ങളിൽ കിലോഗ്രാമിന് 160 രൂപയിലേറെ ഉയരുകയും ചെയ്തു.

Top