കോൺഗ്രസ്‌ ഗുണ്ടായിസം !! കേരളാ കോണ്‍ഗ്രസ് സംസ്ഥാന നേതാവ് എ എച്ച് ഹാഫിസിനെതിരെ വധശ്രമം, കോൺഗ്രസ്‌ പ്രവർത്തകൻ അറസ്റ്റിൽ

കോൺഗ്രസ്‌ നേതാക്കളെയും അണികളെയും കൊണ്ട് പൊറുതിമുട്ടി കേരള ജനത. തമ്മിൽ തല്ലിയും മറ്റുള്ള പാർട്ടിക്കാരെ കൊന്നൊടുക്കിയും കോൺഗ്രസ്‌ നടത്തുന്ന പരാക്രമങ്ങൾ മലയാളികൾ കണ്ടുമടുത്ത് കഴിഞ്ഞു. ഇപ്പോഴിത കേരളാ കോണ്‍ഗ്രസ് സംസ്ഥാന നേതാവ് എ എച്ച് ഹാഫിസിനെതിരെ വധശ്രമം നടന്നിരിക്കുകയാണ്. കത്തിയുമായി എത്തിയ ആളെ നാട്ടുകാര്‍ പിടികൂടി പേരൂര്‍ക്കട പോലീസില്‍ ഏല്‍പ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തട്ട് വേണുവാണ് പോലീസിന്റെ പിടിയിലായത്.

ഒന്നര വര്‍ഷം മുന്നെ വര്‍ക്കല കഹാറിനെതിരെ ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വധശ്രമം നടത്തിയ തട്ട് വേണു എ എച്ച് ഹാഫിസിനെ വന്ന് കണ്ടിരുന്നു.

എന്നാല്‍ പോസ്റ്റ് പിന്‍വലിച്ചില്ല. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ കവടിയാറിലെ ഹാഫീസിന്റെ ഓഫീസിന് മുന്നില്‍ കാത്ത് നിന്ന വേണു ആദ്യം ഹാഫിസിന്റെ കാര്‍ എന്ന് കരുതി മറ്റൊരു കാറിന് കേട് വരുത്തി.ശബ്ദം കേട്ട് ഹാഫിസ് എത്തിയതോടെ കത്തിയുമായി ഹാഫിസിനെ ആക്രമിക്കാന്‍ തുനിഞ്ഞു.

നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞ് വെച്ച പ്രതിയെ പേരൂര്‍ക്കട പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പ്രതിയില്‍ നിന്ന് രണ്ട് കത്തികള്‍ പോലീസ് പിടിച്ചെടുത്തു. പ്രതിക്കെതിരെ ആക്രമണശ്രമത്തിന് പോലീസ് കേസെടുത്തു.

Top