Yes, we have legs !! നടി അനശ്വര രാജനെതിരെ സൈബർ ആക്രമണം നടിക്ക് സപ്പോർട്ടുമായി കൂടുതൽ നടികൾ രംഗത്ത്

സിനിമ താരങ്ങൾക്കെതിരെ വരുന്ന സൈബർ ആക്രമണങ്ങൾ ഈ കാലത്ത് ഒരുപാട് കൂടുതലാണ് . അന്യരുടെ സ്വകാര്യതയിലേക്ക് ഓടിച്ചെല്ലുന്ന മനുഷ്യ വൈകൃതമാണ് സോഷ്യൽ മീഡിയയിൽ പലയിടത്തും കാണാൻ സാധിക്കുക. വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട അനശ്വര രാജന് പിന്തുണയുമായി മലയാള ചലച്ചിത്ര നായികമാര്‍. ഇറക്കംകുറഞ്ഞ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് നടിമാര്‍ ശക്തമായി പ്രതികരിച്ചത്.yes we have legs, എന്ന ലേബലിലാണ് പ്രതിഷേധം ഉയരുന്നത്.

ഷോര്‍ട്ട് വസ്ത്രം ധരിച്ച ചിത്രങ്ങള്‍ പങ്കുവെച്ച് റിമ, അഹാന, അനാര്‍ക്കലി മരയ്ക്കാര്‍, അപൂര്‍വ ബോസ്, രജിഷ, നസ്രിയ, അന്ന ബെന്‍ തുടങ്ങിയ മലയാള ചലച്ചിത്ര താരങ്ങള്‍ രംഗത്തെത്തി. ഞങ്ങള്‍ക്ക് കാലുകളുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഇവര്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.ഒരു ചെറിയ വസ്ത്രം ധരിച്ച എന്റെ ഒരു നല്ല ചിത്രം പോസ്റ്റുചെയ്യുന്നു’ എന്ന കുറിപ്പോടെയാണ് നടി അഹാന കുട്ടിയുടുപ്പില്‍ ചിത്രം പങ്കുവച്ചത്. ‘അത്ഭുതം, അത്ഭുതം സ്ത്രീകള്‍ക്ക് കാലുകളുണ്ട്’ എന്ന് കുറിച്ച് നീന്തല്‍ വസ്ത്രം ധരിച്ചുള്ള ചിത്രമാണ് റിമ പങ്കുവച്ചത്. പിന്നാലെ അനാര്‍ക്കലിയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുള്ള ചിത്രം പങ്കുവച്ച് ഞങ്ങള്‍ക്കും കാലുകളുണ്ടെന്ന് ഹാഷ്ടാഗ് കുറിച്ചു.

 

പുരുഷന്മാര്‍ വസ്ത്രം ഊരി ഫോട്ടോ പോസ്റ്റ് ചെയ്താല്‍, അത് പ്രചോദനമായി, മാസ് ആയി ഹോട്ട് ആയി പക്ഷേ അതൊരു പെണ്‍കുട്ടി ചെയ്താല്‍ അത് ലൈംഗികതയ്ക്കുള്ള ആവശ്യമാണെന്നാണ് പലരുടെയും വിചാരമെന്ന് അഹാന കുറ്റപ്പെടുത്തി.

ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി അനശ്വര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളായിരുന്നു പലരേയും പ്രകോപിപ്പിച്ചത്. ‘പതിനെട്ട് വയസാകാന്‍ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാന്‍’ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു സൈബര്‍ ആക്രമണം.

‘ഞാന്‍ എന്തു ചെയ്യുന്നുവെന്നോര്‍ത്ത് നിങ്ങള്‍ വിഷമിക്കണ്ട. എന്റെ പ്രവര്‍ത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച് ആശങ്കപ്പെടാന്‍ നോക്കൂ,’ എന്നായിരുന്നു അനശ്വരയുടെ മറുപടി.

മലയാളികളുടെ ഈ പ്രവണത മാറേണ്ട കാലം കഴിഞ്ഞു. സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവന്റെ കാര്യങ്ങളിൽ ഇടപെടുകയും, സമൂഹ മാധ്യമങ്ങളിൽ തരംതാണ രീതിയിൽ സ്ത്രീയെന്ന പരിഗണപോലും നൽകാതെ അധിക്ഷേപിക്കുന്നതും, അശ്ലീലം പറയുന്നതും ഒരു മാനസിക രോഗം തന്നെയാണ്.

Top