വ്യാജ വാർത്ത പ്രചരണം മനോരമയ്‌ക്കെതിരെ ഇ പിയുടെ ഭാര്യയുടെ വക്കീല്‍ നോട്ടിസ്‌

.

വ്യാജ വാർത്തകൾ നിരന്തരം പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്തിയെന്ന്‌ പരാതിപ്പെട്ട്‌
മലയാള മനോരമയ്ക്ക്‌ വ്യവസായമന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര വക്കീല്‍ നോട്ടിസ്‌ അയച്ചു. മകനെതിരെ നല്‍കിയ വ്യാജവാര്‍ത്തയ്ക്കെതിരെ മകന്‍തന്നെ നിയമ നടപടിസ്വീകരിക്കുമെന്നും നോട്ടീസില്‍ പറഞ്ഞു.

ക്വാറന്റൈന്‍ ലംഘിച്ച്‌ കേരള ബാങ്ക്‌ കണ്ണൂര്‍ ശാഖയിലെത്തിയ പി കെ ഇന്ദിര ദുരൂഹ ഇടപാട്‌ നടത്തിയെന്നാണ്‌ മനോരമ തിങ്കളാഴ്ച ഒന്നാംപേജില്‍ വാര്‍ത്ത നല്‍കിയത്‌. വസ്തുതാവിരുദ്ധവും അങ്ങേയറ്റം അപകീര്‍ത്തികരവുമായ വാര്‍ത്ത സമൂഹത്തിനുമുന്നില്‍ അപമാനിതയാക്കിയെന്നും തനിക്കും കുടുംബത്തിനും മാനഹാനി വരുത്തുകയാണ്‌ പത്രത്തിന്റെ ലക്ഷ്യമെന്നും നോട്ടീസില്‍ ഇന്ദിര വ്യക്തമാക്കി.

മലയാള മനോരമ പ്രിന്റര്‍ ആന്‍ഡ്‌ പബ്ലിഷര്‍ ജേക്കബ്‌ മാത്യു, ചീഫ്‌ എഡിറ്റര്‍ മാമ്മന്‍ മാത്യു, മാനേജിങ്‌ എഡിറ്റര്‍, എഡിറ്റര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങി ഏഴുപേര്‍ക്കാണ്‌ നോട്ടീസ്‌.വാര്‍ത്തയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചും മാപ്പ് പറഞ്ഞും വാർത്ത
പ്രസിദ്ധീകരിക്കണം. അല്ലാത്തപക്ഷം 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ സിവില്‍,
ക്രിമിനല്‍ നിയമ നടപടികള്‍
സ്വികരിക്കുമെന്നും അഡ്വ. പിയു ശൈലജന്‍ മുഖേന അയച്ച നോട്ടീസില്‍ പറയുന്നു.

മനോരമയുടെ മനോരോഗ സ്വഭാവത്തിനേറ്റ അടിയാണ് ഈ കേസ്. ആർക്കെതിരെയും എന്ത്‌ കള്ളവും വിളിച്ചുപറയാം എന്നുള്ള ചിന്താഗതി മനോരമയ്ക്ക് മാറേണ്ടിയിരിക്കുന്നു.

Top