കോൺഗ്രസും ലീഗും ബിജെപിയുടെ മൂടുതാങ്ങി നിൽക്കുന്നു. സ്വർണ്ണക്കടത്തിൽ രാജിവയ്‌ക്കേണ്ടത് കേന്ദ്രസഹമന്ത്രി വി മുരളീധരൻ – എ എ റഹിം

സ്വർണ്ണക്കടത്തിൽ ആദ്യംമുതൽ കേസിനെ അട്ടിമറിക്കാനും വഴിതിരിച്ചുവിടാനും നിരന്തരം ശ്രമിക്കുന്ന വ്യക്തിയാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രാജിവെക്കേണ്ടത് കേന്ദ്രസഹമന്ത്രി വി മുരളീധരനാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. 21 തവണയാണ് നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയത്. ഇതിൽ കേന്ദ്ര സർക്കാരിലെ ഉന്നതരുടെ സഹായമുണ്ട്. തീവ്രവാദത്തിനുവേണ്ടിയണ് കള്ളക്കടത്ത് നടന്നത്. ഇതൊന്നും തുറന്നുപറയാനുള്ള ധൈര്യം കോൺഗ്രസിനും മുസ്ലിം ലീഗിനും ഇല്ലെന്നും റഹീം ആരോപിച്ചു.

സ്വർണ്ണക്കടത്തിന്റെ ഒരു വശത്ത് കേന്ദ്ര ഏജൻസികളും, മറുവശത്ത് ലീഗിനും കോൺഗ്രസിനും ഏറെ വേണ്ടപ്പെട്ട തീവ്രവാദ സംഘടനകളും ആണ്. അത് കൊണ്ടാണ് വി മുരളീധരനെതിരെ ഒരു വാക്ക് പോലും ലീഗും കോൺഗ്രസ്സും മിണ്ടാത്തത്. വി മുരളീധരനെതിരായ പ്രതിഷേധം ഡിവൈഎഫ്‌ഐ ശക്തമാക്കും.

ഒരു തെറ്റും ചെയ്യാത്ത കെ ടി ജലീലിനെതിരെ നടക്കുന്നത് സമരമല്ല, ആർഎസ്എസ് ആസൂത്രണം ചെയ്ത കലാപമാണ്. സംസ്ഥാനത്ത് കലാപം അഴിച്ചു വിടാനും ക്രമസമാധാനം തകർക്കുന്നതിനും ബിജെപി ആവിഷ്‌കരിച്ച ഗൂഢപദ്ധതിയിൽ കോൺഗ്രസ്സും ലീഗും ഭാഗമാവുകയാണ്. മന്ത്രിയെ വാഹനം ഇടിപ്പിച്ചു അപായപ്പെടുത്താൻ വരെ ശ്രമം നടന്നു. ഒരു അടിസ്ഥാനവുമല്ലാതെ ആരോപണവും, കലാപവുമാണ് സംസ്ഥാനത്ത് നടക്കുന്നത്.

നിരപരാധിയായ മന്ത്രി കെ ടി ജലീലിനെ അക്രമ സമരം നടത്തി ഇറക്കി വിടാമെന്ന് കോലീബി അക്രമി സംഘം കരുതണ്ട. അധികാരത്തിനായി നടത്തുന്നതാണ് കോലീബി മുന്നണിയുടെ രാഷ്ട്രീയ നാടകങ്ങൾ എന്ന് നാടിനറിയാമെന്നും റഹീം പറഞ്ഞു.

ബിജെപിയുടെ രാഷ്ട്രീയ നാടകങ്ങൾ എല്ലാം പൊളിയുന്ന കാലം വിദൂരമല്ല. സ്വര്ണക്കടത്തു വഴിയും അഴിമതികളിലൂടെയും ബിജെപി കെട്ടിപ്പൊക്കിയ സാമ്രാജ്യം തകരുകതന്നെ ചെയ്യും.

https://m.facebook.com/aarahimofficial/posts/3355526567859847?refsrc=http%3A%2F%2Fwww.deshabhimani.com%2Fnews%2Fkerala%2Fa-a-rahim-v-muraleedharan%2F895496

Top