ജ്വല്ലറി നി​ക്ഷേ​പ ത​ട്ടി​പ്പ്: എം.സി കമറുദ്ദീന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തം

ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ജ്വല്ലറി നി​ക്ഷേ​പ ത​ട്ടി​പ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തം. എല്‍.ഡി.എഫിന്‍റെയും ബി.ജെ.പിയുടെയും നേതൃത്യത്തിലാണ് സമരം. തെരഞ്ഞെടുപ്പ് വരെ വിഷയം സജീവമായി നിലനിര്‍ത്തുകയാണ് പാര്‍ട്ടികളുടെ ലക്ഷ്യം.

മഞ്ചേശ്വരം മണ്ഡലത്തിലാണ് കൂടുതല്‍ പ്രതിഷേധം. എല്‍.ഡി.എഫിന്‍റെ നേത്യത്വത്തില്‍ ജില്ലയില്‍ 20 കേന്ദ്രങ്ങളില്‍ ജനകീയ വിചാരണ സംഘടിപ്പിച്ചു. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് ഇടത് മുന്നണിയുടെ തീരുമാനം. ബി.ജെ.പിയും സമരം ശക്തിപ്പെടുത്തി. താലൂക് ഓഫീസുകളിലേക്ക് മാര്‍ച്ച്‌ നടത്തിയതിന് പിന്നാലെ കമറുദ്ദീന്‍റെ വീട്ടിലേക്ക് ബി.ജെ.പി മാര്‍ച്ച്‌ നടത്തി. അടുത്ത ദിവസം മഞ്ചേശ്വരത്ത് ആയിരങ്ങളെ പങ്കെടുപ്പിച്ച്‌ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം.

അതേസമയം, ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ഒരാഴ്ചക്കകം മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും. ബാധ്യത തീര്‍ക്കുന്നതിനുള്ള സാമ്ബത്തിക ശേഷി വ്യക്തമാക്കാന്‍ കമറുദ്ദീന് ഒരാഴ്ചത്തെ സമയമാണ് നല്‍കിയതെന്ന് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍. രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ കേസില്‍ എംഎല്‍എയെ കൈവിടുമെന്ന സൂചന നല്‍കുകയാണ് ലീഗ് നേതൃത്വം.

മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്‍ പ്രതിയായ കേസില്‍ നിക്ഷേപവും ആസ്ഥിയും ബാധ്യതയും സംബന്ധിച്ച കണക്ക് ആക്ഷന്‍ കമ്മറ്റിയുടെ കയ്യിലുണ്ടെന്നാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ചുമതലപ്പെടുത്തിയ മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്റെ പ്രതികരണം. എന്നാല്‍ വിഷയത്തില്‍ ഇനി ചെയ്യാനുള്ളത് ബാധ്യത തീര്‍ക്കുന്നതിനുള്ള വഴി കണ്ടെത്തലാണ്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം കമറുദ്ദീനിലാണെന്ന് ഒരിക്കല്‍ കൂടി നേതൃത്വം വ്യക്തമാക്കി. ചിലരില്‍ നിന്ന് സഹായമുണ്ടാകുമെന്നാണ് സമയം ആവശ്യപ്പെടുന്ന ഘട്ടത്തില്‍ കമറുദ്ദീന്‍ നേതൃത്വത്തെ ധരിപ്പിച്ചത്.എന്നാല്‍ ഇത് സംബന്ധിച്ച്‌ രേഖാമൂലമുള്ള ഉറപ്പൊന്നും എംഎല്‍എ ഇതുവരെ ഹാജറാക്കിയിട്ടുമില്ല. വെറും വാക്ക് വിശ്വസിക്കാനാവില്ലെന്നും ഒരാഴ്ചക്കുള്ളില്‍ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ നേതൃത്വത്തെ അറിയിക്കുമെന്നും കല്ലട്ര മാഹിന്‍ പറഞ്ഞു.

Top