കോൺഗ്രസ്സിന്റെ കൊറോണ വ്യാപന സമരം വിജയകരം!! സമരങ്ങളില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കൊവിഡ്.രോഗ വിവരം മറച്ചുവയ്ക്കാന്‍ നേതാക്കളുടെ നിര്‍ദേശം

കേരളത്തിൽ കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിലും ജനങ്ങളുടെ ജീവന് വില കൽപ്പിക്കാതെ സമര പ്രഹസനങ്ങൾക്ക് തുനിഞ്ഞിറങ്ങിയ കോൺഗ്രസ്‌ -ബിജെപി സഖ്യത്തോട് കേരള ജനത പൊറുക്കില്ല. അവരുടെ കൊറോണ വ്യാപന സമരങ്ങൾ വിജയകരമായി തന്നെയാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം തൃശൂരിൽ കോൺഗ്രസ്‌ സമരത്തിലും യോഗങ്ങളിലും പങ്കെടുത്ത പത്ത്‌ പ്രവർത്തകർക്ക്‌ കോവിഡ്‌ സ്ഥിതീകരിച്ചു.ഒല്ലൂർ ‐ മണ്ണുത്തി മേഖലകളിലെ പ്രവർത്തകർക്കാണ്‌ രോഗം‌. ഡിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തവർക്കും രോഗം ബാധിച്ചിട്ടുണ്ട്‌.

നേതാക്കളുൾപ്പെടെ നിരവധിപേരുമായി നേരിട്ട്‌ സമ്പർക്കം പുലർത്തിയ പ്രവർത്തകരാണിവർ‌‌. സമ്പർക്കവിവരം മറച്ചുവയ്‌ക്കണമെന്നും പരിശോധന നടത്തരുതെന്നും ഡിസിസി രഹസ്യനിർദേശം നൽകിയതായാണ് വിവരം. മറച്ചുവയ്‌ക്കുന്നത്‌ സെക്കൻഡറി കോണ്ടാക്ട്‌ കണ്ടെത്താൻ പ്രയാസം സൃഷ്ടിക്കും.

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട്‌ മണ്ണുത്തിയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് കഴിഞ്ഞദിവസം ‌ പ്രകടനവും പൊതുയോഗവും നടത്തി. മാസ്‌ക്‌പോലും ധരിക്കാതെ എഴുപതോളംപേർ പങ്കെടുത്തു. ഇതിൽ നാലുപേർക്ക്‌‌‌ കോവിഡ്‌ സ്ഥിരീകരിച്ചു‌. ഇവരെ നാട്ടിക കോവിഡ്‌ പ്രഥമ ചികിത്സാ കേന്ദ്രത്തിലേക്ക്‌ മാറ്റി. മരത്താക്കരയിലെ കോവിഡ്‌ ബാധിതനായ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ കഴിഞ്ഞദിവസം നടന്ന കലക്ടറേറ്റ്‌ മാർച്ചിലും പങ്കെടുത്തു. എം പി വിൻസെന്റ്‌ ഡിസിസി പ്രസിഡന്റായി സ്ഥാനമേൽക്കുന്ന ചടങ്ങിൽ പങ്കെടുത്തവർക്കും രോഗം‌ സ്ഥിരീകരിച്ചിട്ടുണ്ട്‌‌. ഇതിനുശേഷം ഡിസിസി പ്രസിഡന്റ്‌ ഒല്ലൂരുൾപ്പെടെ നിരവധി സ്ഥലങ്ങളിലെ യോഗങ്ങളിലും പങ്കെടുത്തു.

 

 

Top