ഉമ്മന്‍ചാണ്ടിയെ മാലയിട്ട്‌ സ്വീകരിക്കാന്‍ പോയ കെപിസിസി സെക്രട്ടറിക്ക്‌ കോവിഡ്

കെപിസിസി സെക്രട്ടറിയും കൗണ്‍സിലറുമായ യുവനേതാവിന് കോവിഡ് സ്ഥിരീകരിച്ചു. നിയമസഭാംഗത്വ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തൃശൂരില്‍ എത്തിയ ഉമ്മന്‍ചാണ്ടിയെ മാലയിട്ട് സ്വീകരിക്കാന്‍ ഇദ്ദേഹം പോയിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലിരുന്ന് ചികിത്സ തുടരുകയാണ്.

യൂത്ത് കോണ്‍ഗ്രസ് സമരത്തെ തുടര്‍ന്ന് മണ്ണുത്തി മേഖലയില്‍ നിരവധി പേര്‍ക്ക് കോവിഡ് പിടിപെട്ടിരുന്നു. ഈ മേഖലയില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ രണ്ടു ദിവസത്തിനകം 78 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച ടെസ്റ്റ് നടന്നിട്ടില്ല. തിങ്കളാഴ്ച കൂടുതല്‍പേരെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കും.

Top