തലശ്ശേരിയില്‍ ആര്‍എസ്‌എസ്‌ കാര്യാലയത്തിന്‌ ആര്‍എസ്‌എസ്‌ തന്നെ ബോംബെറിഞ്ഞു

ഇടത്തിലമ്ബലത്ത് ആര്‍എസ്‌എസ്സുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ സമാധാനത്തിന് ഭീഷണിയാവുന്നു. ആര്‍എസ്‌എസ് പ്രവര്‍ത്തകനായ മഠത്തുംഭാഗത്തെ പ്രമോദിനെ തല്ലിച്ചതച്ചതിനുപിറകെ ഇടത്തിലമ്ബലത്തെ കാര്യാലയവും ആക്രമിക്കപ്പെട്ടു. ഞായറാഴ്ച അര്‍ധരാത്രി ഓഫീസിനുനേരെ ബോംബെറിഞ്ഞെന്നാണ് പറയുന്നത്.

തമ്മിലടിയില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ സിപിഐ എമ്മിനെ സംഭവത്തിലേക്ക് വലിച്ചിഴക്കാനും ശ്രമമുണ്ട്. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നം ഒതുക്കാന്‍ കഴിഞ്ഞദിവസം അനുരഞ്ജന ചര്‍ച്ച നടന്നിരുന്നു. അഭിപ്രായ ഭിന്നതയിലാണ് തെറ്റിപ്പിരിഞ്ഞത്. ഇതിന് പിന്നാലെയുണ്ടായ ബോംബേറില്‍ സംശയങ്ങള്‍ പലതുണ്ട്. ആര്‍എസ്‌എസ്സിന്റെ ജില്ലയിലെ പ്രധാന ക്രമിനല്‍ താവളമാണ് ഇടത്തിലമ്ബലം. ഭിന്നിച്ചുനില്‍ക്കുന്നവരെ ഒന്നിപ്പിക്കാനുള്ള നേതൃത്വത്തിന്റെ കൗശലമാണോ ഇതിന് പിന്നിലെന്ന് സംശയവുമുയര്‍ന്നിട്ടുണ്ട്.

Top