വിവാഹം കഴിച്ച്‌ അന്നുരാത്രി തന്നെ വധുവിന്റെ പണവുമായി വരന്‍ കടന്നു കളഞ്ഞു

ഫേസ്ബുക്കിലൂടെയുള്ള പരിചയം. പിന്നീട് വിവാഹം. എന്നാല്‍ വിവാഹം കഴിച്ച അന്നു രാത്രി തന്നെ വധുവിന്റെ പണവുമായി കടന്നുകളഞ്ഞയാള്‍ അറസ്റ്റില്‍. മാള സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചശേഷം പണവുമായി മുങ്ങിയ തിരുവല്ല സ്വദേശി കണ്ടത്തില്‍ കുഞ്ഞുമോന്‍(41) എന്നയാളാണ് അറസ്റ്റിലായത്. പ്രളയ ദുരിതാശ്വാസമായി ലഭിച്ച രണ്ടര ലക്ഷം രൂപയുമായാണ് ഇയാള്‍ കടന്നു കളഞ്ഞത്.

രണ്ടുമാസം മുമ്ബാണ് കുഞ്ഞുമോനും യുവതിയുമായുള്ള വിവാഹം നടന്നത്. ആദ്യ ഭാര്യയില്‍നിന്ന് വിവാഹമോചനം നേടിയെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് കുഞ്ഞുമോന്‍ മാള സ്വദേശിനിയെ വിവാഹം കഴിച്ചത്. ആദ്യ ഭാര്യയിലുള്ള കുഞ്ഞിന്റെ ചികിത്സാച്ചെലവിന് പണം വേണമെന്ന് പറഞ്ഞാണ് കുഞ്ഞുമോന്‍ രണ്ടരലക്ഷം രൂപ കൈക്കലാക്കിയത്. എന്നാല്‍ അന്നു തന്നെ ഇയാള്‍ പണവുമായി കടന്നു കളഞ്ഞയുകയായിരുന്നു.

ഇതോടെ അന്നുതന്നെ യുവതിയും വീട്ടുകാരും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇയാള്‍ നല്‍കിയ മേല്‍വിലാസം അന്വേഷിച്ച്‌ ചെന്നപ്പോള്‍ ആണ് അത് വ്യാജമായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് നടന്ന അന്വേഷണത്തിലും കുഞ്ഞുമോനെ കണ്ടെത്താനായില്ല. ഇയാള്‍ സംസ്ഥാനം വിട്ടുവെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ യുവതിയുടെ ബന്ധുക്കള്‍ ഇയാളുടെ ഇപ്പോഴത്തെ ഫോണ്‍ നമ്ബര്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം തന്ത്രപൂര്‍വ്വം കുഞ്ഞുമോനെ നാട്ടിലേക്കു വിളിച്ചുവരുത്തി പൊലീസിന് കൈമാറുകയായിരുന്നു.

Dailyhunt

Top