ഈ വര്‍ഷത്തെ സമാധാന പുരസ്‌കാരം തനിക്ക് എന്ന് ട്രംപ്

ഇത്തവണ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് താന്‍ യോഗ്യനെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. സെര്‍ബിയ – കൊസവോ കൂട്ടക്കുരുതി അവസാനിപ്പിക്കുന്നത് താനാണെന്ന് ട്രംപ് പറഞ്ഞു. നോര്‍ത്ത് കരോലിനയിലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

“കൊസവോയും സെര്‍ബിയയും തമ്മിലുള്ള കൂട്ടക്കുരുതി നമ്മളാണ് അവസാനിപ്പിക്കുന്നത്. അവര്‍ വര്‍ഷങ്ങളായി പരസ്പരം കൊല്ലുകയാണ്. അവരത് അവസാനിപ്പിക്കാന്‍ പോവുകയാണ്. നമുക്ക് ഒത്തുചേരാമെന്ന് ഞാന്‍ അവരോട് പറഞ്ഞു”- എന്നാണ് ട്രംപ് അവകാശപ്പെട്ടത്.

Top