മോഡിക്ക് ‘അഭിമാന നേട്ടം ‘. ഈ വർഷത്തെ പാരഡി നോബേൽ മോഡിക്ക്

നൊബേല്‍ സമ്മാനത്തിന്റെ ഹാസ്യാനുകരണമായ “ഇഗ്‌ നൊബേല്‍ സമ്മാനം പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക്‌. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയ്ക്ക്‌ നല്‍കിയ കനപ്പെട്ട സംഭാവനകളാണ്‌’ പുരസ്‌കാരത്തിന്‌ അര്‍ഹനാക്കിയത്‌. മഹാമാരികാലത്ത്‌ ജനങ്ങളുടെ ജീവന്‍മരണ പ്രശ്നങ്ങളില്‍ ഡോക്ടര്‍മാരേക്കാളുംഗവേഷകരേക്കാളും ഉടനടി പരിഹാരം കണ്ടെത്താന്‍ കഴിയുന്നത്‌ രാഷ്ട്രീയക്കാര്‍ക്കാണെന്ന വിലയേറിയ പാഠം പഠിപ്പിച്ചതിനാണ്‌ മോഡിക്ക്‌ പുരസ്‌കാരം’- അവാര്‍ഡ്‌ നിര്‍ണയസമിതി അറിയിച്ചു.

മോഡിക്കൊപ്പം അമേരിക്കന്‍ പ്രസിഡന്റ്‌
ഡോണള്‍ഡ്‌ ട്രംപ്‌,ബ്രസീല്‍ പ്രസിഡന്റ്‌ ജെയ്ര്‍ബോല്‍സെനാരോ, ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സണ്‍ തുടഞ്ങിയവരും പുരസ്താരം പങ്കിടും.“പുരസ്‌കാരം ‘ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്‌ മോഡി.

“ആറ്റംബോംബുകളുടെ സമാധാനപരമായ സ്ഫോടനങ്ങള്‍ സംഘടിപ്പിച്ചതിന്‌ 1998ല്‍ അടല്‍ബിഹാരി വാജ്പേയിക്കാണ്‌ ആദ്യംകിട്ടിയത്‌. ഇത്തവണത്തെ സമാധാനത്തിനുള്ള ഇഗ്‌
നൊബേല്‍ പുരസ്‌കാരങ്ങള്‍ക്ക്‌ ഇന്ത്യയെയും പാകിസ്ഥാനെയും തെരഞ്ഞെടുത്തു. ‘അര്‍ധരാത്രി കോളിങ്ബെല്‍ അടിച്ചതിനുശേഷം വാതില്‍തുറക്കുംമുമ്പ്‌ ഓടിപ്പോകുന്ന രീതിയിലുള്ള നയതന്ത്ര ഇടപെടലിനാണ്‌ പുരസ്കാരം. ഇംപ്രോബബിള്‍ റിസര്‍ച്ച്‌ സംഘടന 199)മുതലാണ്‌ പാരഡിനൊബേല്‍
നല്‍കുന്നത്‌. അസംഭവ്യവും അസംബന്ധവുമായ ആശയങ്ങള്‍ അവതരിപ്പിക്കുന്നവരക്കാണ്‌ പുരസ്കാരം .

 

Top