ഇനി ഞങ്ങൾ സമരത്തിനില്ല. ജലീലിനെതിരായ സമരത്തില്‍ നിന്നും യൂത്ത് ലീഗ് പിന്‍മാറുന്നു??

കള്ളക്കടത്ത് കേസിലേക്ക് ഖുര്‍ആനെ അനാവശ്യമായി വലിച്ചിഴതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ സമസ്ത ഉള്‍പ്പെടെയുളള സമുദായ സംഘടനകള്‍ ലീഗ് നേതൃത്വത്തെ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് യൂത്ത് ലീഗ് നടത്തിവന്ന സമര പ്രഹസനങ്ങൾ നിർത്താൻ തീരുമാനിച്ചതെന്നാണ് വിവരം.

ലീഗിനോളം അധഃപതിക്കാൻ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ആകില്ല.തീവ്രമായ മത വികാരം തന്നെയാണ് ലീഗിനെയും ബിജെപിയെയും രാഷ്ട്രീയ ഭൂപടത്തിൽ അടയാളപ്പെടുത്തുന്നത്.

പക്ഷെ ഇപ്പോൾ അതെ സമുദായത്തെ അവഹേളിക്കുകയാണ് മുസ്ലിം ലീഗ്‌. ജലീൽ എന്ന നീതിമാനായ രാഷ്ട്രിയ നേതാവിനെ വ്യക്തിഹത്യചെയ്യാൻ വേണ്ടി ഖുർആനെ പോലും ലീഗ്‌ മറയാക്കി. വിശുദ്ധ ഗ്രന്ഥമായ ഖുർആനെ ജനമധ്യത്തിൽ അപമാനിക്കാൻ ലീഗ് മറന്നില്ല. ലീഗ് നേതാക്കൾ നിരന്തരം ചാനൽ ചർച്ചകളിലൂടെ വിശുദ്ധ ഖുർആനെ അവഗണിച്ചു കൊണ്ടേയിരിക്കുന്നു.

മുസ്ലിം സമുദായത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് നിസ്കാര ചടങ്ങുകൾ. ആ പരിശുദ്ധമായ നിസ്കാരത്തെ പോലും ട്രോളി തുടങ്ങിയിരിക്കുകയാണ് മുസ്ലിംലീഗ്. ഇതോടെ സമുദായത്തിൽപ്പെട്ട സാധാരണക്കാരായ വ്യക്തികൾ നിന്ന് ലീഗ് അകന്നു തുടങ്ങിയിരിക്കുന്നു. ബിജെപിക്ക് വേണ്ടി സമുദായത്തെ മൊത്തം ഒറ്റുകൊടുക്കാൻ ശ്രമിക്കുന്ന മുസ്‌ലിംലീഗിന്റെ സമീപനത്തെ ശക്തമായി എതിർക്കുന്നു എന്നും വരുന്ന തിരഞ്ഞെടുപ്പിൽ അതിനുള്ള മറുപടി നൽകുമെന്നും ലീഗ് അണികൾ തന്നെ പറയുന്നു.

 

Top