അനാദരവ് മൃദദേഹത്തോടും !! ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്താതെ വീട്ടിലേക്ക് പോയി ചേ൪ത്തല താലൂക്കാശുപത്രിയിലെ ഡോക്ടർ. സ൪ക്കാ൪ എത്ര നല്ലകാര്യങ്ങൾ ചെയ്താലും ജനങ്ങളെ സ൪ക്കാരിനെതിരാക്കുന്നത്‌ ഇതുപോലെയുള്ള ആളുകളാണ് – സുജിത്ത് ആലപ്പുഴ എഴുതുന്നു.

സർക്കാർ ആശുപത്രികളാണ് സാധാരണക്കാർക്ക് ഏറ്റവും വലിയ ആശ്വാസം. പക്ഷെ പലപ്പോഴും അവിടെ ഉള്ള ആളുകളുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റങ്ങൾ സർക്കാരിനുംകൂടെ പേരുദോഷമാണ് ഉണ്ടാക്കുന്നത്. ഇതുപോലെയൊരു സംഭവം ഇന്ന് ചേർത്തല താലൂക് ആശുപത്രിയിലും അരങ്ങേറി. ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മൃദദേഹത്തോടു ഡോക്ടർ അനാദരവ് കാണിച്ചതായി പരാതി.

“കോവിഡ് ടെസ്റ്റ് നടത്തിയാലെ ഇപ്പോഴത്തെ സാഹചര്യത്തിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ തയ്യാറാക്കു. ഉച്ചക്ക് 1.15 ആയപ്പോൾ കോവിഡ് റിസൽട്ട് കിട്ടി 2 കഴിഞ്ഞപ്പോൾ മുഹമ്മ പോലീസ് സ്റ്റേഷനിലെ പോലീസുകാരു ചേ൪ത്തല താലൂക്കാശുപത്രിയിലെത്തി. മോ൪ച്ചറിയിൽ വേറൊരു പോസ്റ്റ്മോ൪ട്ടം നടക്കുന്നതുകൊണ്ടു പുറത്ത് താൽക്കാലിക സംവിധാനത്തിൽ ഇൻക്വസ്റ്റ് നടപടി പൂ൪ത്തികരിച്ചു 3.45 നു ഹോസ്പിറ്റലിലെ അഡ്മിനിസ്ട്രേറ്റീവു ഓഫിസിൽ പോലിസുകാര് പേപ്പറുകൾ എത്തിച്ചിരുന്നു. എത്തിച്ചപ്പോൾത്തന്നെ അവിടെ ഉണ്ടായിരുന്ന ഡ്യൂട്ടി നേഴ്സ് പറയുന്നുണ്ടായിരുന്നു ഇനി ഡോക്ട൪ ഇന്നു പോസ്റ്റുമോ൪ട്ടം ചെയ്യില്ലെന്ന്. ഡ്യൂട്ടി നേഴ്സ് രണ്ട് തവണ ഫോൺ വിളിച്ചിട്ടും ഡോക്ട൪ ഫോൺ എടുത്തില്ല.. 4 മണിക്കു ശേഷം വിളിച്ചപ്പോൾ ഫോൺ എടുത്തിട്ടു ഡോക്ട൪ പറയുകയാണു 4 മണികഴിഞ്ഞു ഇനി ഇന്നു പോസ്റ്റുമോ൪ട്ടം ചെയ്യാൻ കഴിയില്ലെന്ന്. മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെ വിഷമം പോലും കണക്കാക്കാതെയുള്ള സമീപനം മൃദദേഹത്തോടുള്ള അനാദരവാണ്‌ – സുജിത്ത് ആലപ്പുഴ പറയുന്നു.

സുജിത്ത് ആലപ്പുഴയുടെ പോസ്റ്റ്‌ ചുവടെ :

ഇതു ഡോക്ട്ട൪ ലെറ്റിഷ്യയ.. ചേ൪ത്തല താലൂക്കാശുപത്രിയിലെ കണ്ണുരോഗ വിദഗ്ദയാണു.. ഇവരെപ്പോലുള്ള മനുഷ്യത്വംതൊട്ട്തീണ്ടാത്ത…

Posted by Sujith Alappuzha on Saturday, September 26, 2020

ഇതു ഡോക്ട്ട൪ ലെറ്റിഷ്യയ. ചേ൪ത്തല താലൂക്കാശുപത്രിയിലെ കണ്ണുരോഗ വിദഗ്ദയാണു.. ഇവരെപ്പോലുള്ള മനുഷ്യത്വംതൊട്ട്തീണ്ടാത്ത ഉദ്യോഗസ്ഥരാണു ഈ സ൪ക്കാ൪ എത്ര നല്ലകാര്യങ്ങൾ ചെയ്താലും ജനങ്ങളെ സ൪ക്കാരിനെതിരാക്കുന്നതു…

ഇന്നലെ നാട്ടിൽ B-tec വിദ്യാത്ഥിയായിരുന്ന ആതിര ‘എന്നൊരു പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു, ഹോസ്പിറ്റലിൽ എത്തിയപ്പോൾത്തന്നെ കുട്ടി മരിച്ചിരുന്നു.

കോവിഡ് ടെസ്റ്റ് നടത്തിയാലെ ഇപ്പോഴത്തെ സാഹചര്യത്തിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ തയ്യാറാക്കു. ഉച്ചക്ക് 1.15 ആയപ്പോൾ കോവിഡ് റിസൽട്ട് കിട്ടി 2 കഴിഞ്ഞപ്പോൾ മുഹമ്മ പോലീസ് സ്റ്റേഷനിലെ പോലീസുകാരു ചേ൪ത്തല താലൂക്കാശുപത്രിയിലെത്തിൽ. മോ൪ച്ചറിയിൽ വേറൊരു പോസ്റ്റ്മോ൪ട്ടം നടക്കുന്നതുകൊണ്ടു പുറത്ത് താൽക്കാലിക സംവിധാനത്തിൽ ഇൻക്വസ്റ്റ് നടപടി പൂ൪ത്തികരിച്ചു 3.45 നു ഹോസ്പിറ്റലിലെ അഡ്മിനിസ്ട്രേറ്റീവു ഓഫിസിൽ പോലിസുകാരു പേപ്പറുകൾ എത്തിച്ചതാണു..

എത്തിച്ചപ്പോൾത്തന്നെ അവിടെ ഉണ്ടായിരുന്ന ഡ്യൂട്ടി നേഴ്സ് പറയുന്നുണ്ടായിരുന്നു ഇനി ഡോക്ട൪ ഇന്നു പോസ്റ്റുമോ൪ട്ടം ചെയ്യില്ലെന്ന്. ഡ്യൂട്ടി നേഴ്സ് രണ്ട് തവണ ഫോൺ വിളിച്ചിട്ടും ഡോക്ട൪ ഫോൺ എടുത്തില്ല.. 4 മണിക്കു ശേഷം വിളിച്ചപ്പോൾ ഫോൺ എടുത്തിട്ടു ഡോക്ട൪ പറയുകയാണു 4 മണികഴിഞ്ഞു ഇനി ഇന്നു പോസ്റ്റുമോ൪ട്ടം ചെയ്യാൻ കഴിയില്ലെന്നു… എന്തു മര്യാദക്കേടാണു ആ ഡോക്ട൪ കാണിച്ചതു.. ഒരു മൃതദേഹത്തോടല്ലെ അവരു ഈ നീതികേടു കാണിച്ചതു…

അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്ന ഒറ്റമോളായിരു ആതിര. അവരിന്നലെ രാത്രിമുതൽ പച്ചവെള്ളം കുടിച്ചിട്ടില്ല അച്ഛനും അമ്മയും പറയുന്നതു ഞങ്ങളുടെ മോൾ ഇല്ലാത്ത ലോകത്ത് ഞങ്ങൾ ജീവിച്ചിരിക്കില്ലെന്നാണു. രണ്ടുപേ൪ക്കും നാട്ടുകാരു ഉറങ്ങാതെ കാവലിരിക്കുകയാണു.. ഈ കാര്യങ്ങളെല്ലാം ഞങ്ങൾ ഡോക്ടറോടു പറഞ്ഞതാണു എന്നിട്ടും ഒരു സ്ത്രീയായ അവരു ആ വേദിനകാണാതെ വണ്ടി എടുത്തിട്ടു പേകുകയാണു ചെയ്തതു

മൃതദേഹത്തോടു അനാദരവു കാണിച്ച ചേ൪ത്തല താലൂക്ക് ആശുപത്രിയിലെ ഡേക്ടറായ ലെറ്റിഷ്യക്കെതിരെ നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ടു പെൺകുട്ടിയുടെ ബന്ധുക്കൾ മനുഷ്യാവകാശ കമ്മീഷനും ആരോഗ്യവകുപ്പു മന്ത്രി ഷൈലജ ടീച്ച൪ക്കും പരാതി നൽകുകയാണു.

Top