ബെന്നി ബെഹ്നാൻ ബിജെപിയിലേക്ക്?? “എനിക്കൊരു സ്ഥാനവും വേണ്ട ” യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നുവെന്ന് ബെന്നി ബെഹ്നാന്‍

കോൺഗ്രസിലെ ആഭ്യന്തര സംഘർഷങ്ങളുടെ ഫലമായി ബെന്നി ബഹനാൻ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നു. തീരുമാനം കേന്ദ്ര നേതൃത്വത്തെ ഇന്ന് രേഖാ മൂലം അറിയിക്കുമെന്ന് ബെന്നി ബഹനാന്‍ അറിയിച്ചു. കോൺഗ്രസിനുള്ളിലെ തമ്മിൽ തല്ല് ആണ് രാജിക്ക് കാരണം. കോൺഗ്രസിലെ വിഭാഗീയത മൂലവും കാശും ലക്ഷ്യംവച്ചുകൊണ്ടു ബിജെപി പാളയത്തിലേക്ക് നേതാക്കൾ കൂട്ടത്തോടെ എത്തുന്ന സാഹചര്യത്തിലാണ് ഈ രാജി എന്നതും ശ്രദ്ധേയമാണ്.

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരുന്ന തന്നെ കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത വേദനിപ്പിച്ചു. ഒരു പാക്കേജിന്റെ അടിസ്ഥാനത്തിലാണ് താന്‍ കണ്‍വീനറായത്. കണ്‍വീനര്‍ സ്ഥാനത്തെ ചൊല്ലിയുള്ള വിവാദം വേദനിപ്പിച്ചു. സ്ഥാനം ഒഴിയുന്നത് വ്യക്തിപരമായ കാരണം കൊണ്ടാണ്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനെതിരാണ് താനെന്ന് പ്രചരണം നടക്കുന്നുണ്ട്. യുഡിഎഫ് നേതാക്കള്‍ തീരുമാനം എടുത്താല്‍ വിലങ്ങ് തടിയാവാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ബെന്നി ബഹനാന്‍ വ്യക്തമാക്കി.

താന്‍ ഒഴിഞ്ഞാല്‍ കണ്‍വീനര്‍ ആരാകും എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. ഈ സ്ഥാനത്തേക്ക് വേറെ ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടോ എന്ന് അറിയില്ലെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

Top