കേരള ബിജെപി പുകഞ്ഞ് തുടങ്ങി. “അബ്ദുള്ളക്കുട്ടിയുടെ യോഗ്യതയേക്കുറിച്ച് ദേശീയ പ്രസിഡന്റിനേ അറിയൂ – ദേശീയ ഭാരവാഹിത്വ പുനസംഘടനയിലെ അമര്‍ഷം തുറന്ന് പറഞ്ഞ് കുമ്മനം

കേരള ബിജെപിയിൽ വീണ്ടും തമ്മിലടി തുടങ്ങി. തമ്മിൽ തല്ലി രണ്ട് വിഭാഗങ്ങളായാണ് എപ്പോഴും ബിജെപി നേതൃത്വം നിൽക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ ബന്ധമുണ്ടെന്ന് ബിജെപിക്കാർ വരെ സംശയിക്കുന്ന സുരേന്ദ്രൻ -മുരളീധരൻ പക്ഷത്തിനെതിരെ വലിയ വിമർശനങ്ങളാണ് പാർട്ടിയിലെ എതിർപക്ഷം ഉയർത്തിയത്. ഇപ്പോൾ ദേശീയ ഭാരവാഹിത്വ പുനസംഘടനയാണ് പുതിയ വഴക്കിന് കാരണം. ബിജെപി ദേശീയ ഭാരവാഹിപ്പട്ടികയില്‍ നിന്നും കുമ്മനം രാജശേഖരനെ വെട്ടിയിരുന്നു. കേരളത്തിലെ ആര്‍എസ്എസിനേയും കുമ്മനത്തേയും കൃഷ്ണദാസ് പക്ഷത്തേയും ദേശീയ നേതൃത്വം തഴയാന്‍ കാരണം വി മുരളീധരന്‍ നടത്തിയ നീക്കങ്ങളാണെന്നാണ് വിവരം. തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും കേന്ദ്രമന്ത്രിയാക്കാമെന്ന വാഗ്ദാനം നല്‍കിയായിരുന്നു മിസോറാം ഗവര്‍ണറായിരുന്ന കുമ്മനത്തെ കേരളത്തിലെത്തിച്ചത്.

ബിജെപി ദേശീയ ഭാരവാഹിത്വ പുനസംഘടനയിലെ അമര്‍ഷം പ്രകടിപ്പിച്ച് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തിക്കഴിഞ്ഞു. മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് എ പി അബ്ദുളളക്കുട്ടിക്ക് ഉപാദ്ധ്യക്ഷസ്ഥാനം നല്‍കിയതിനലെ അസംതൃപ്തി കുമ്മനം പരസ്യമാക്കി. അബ്ദുള്ളക്കുട്ടിയുടെ യോഗ്യതയേക്കുറിച്ച് ദേശീയ പ്രസിഡന്റിനേ അറിയൂ എന്ന് കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Top