യുഡിഫ് പാളയത്തിൽ വീണ്ടും തമ്മിലടി സജീവം. കോൺഗ്രസിലെ ആഭ്യന്തര സംഘർഷങ്ങളുടെ ഫലമായി ബെന്നി ബഹനാൻ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നു. തീരുമാനം കേന്ദ്ര നേതൃത്വത്തെ രേഖാ മൂലം അറിയിക്കുമെന്ന് ബെന്നി ബഹനാന്‍ അറിയിച്ചു. കോൺഗ്രസിനുള്ളിലെ തമ്മിൽ തല്ല് ആണ് രാജിക്ക് കാരണം. കോൺഗ്രസിലെ വിഭാഗീയത മൂലവും കാശും ലക്ഷ്യംവച്ചുകൊണ്ടു ബിജെപി പാളയത്തിലേക്ക് നേതാക്കൾ കൂട്ടത്തോടെ എത്തുന്ന സാഹചര്യത്തിലാണ് ഈ രാജി എന്നതും ശ്രദ്ധേയമാണ്. “RSS കാര്യാലയത്തിൽ നിന്ന് പറയുന്നത് മാത്രം കേൾക്കുന്ന മുന്നണിക്കെന്തിനാ പ്രത്യേകം ഒരു കൺവീനർ?’ ബെന്നി ബെഹനാന്റെ രാജിയിൽ പ്രതികരിച്ച് മുഹമ്മദ്‌ റിയാസ് പറഞ്ഞു.എൽ ഡി എഫ് സർക്കാർ അട്ടിമറി മുന്നണി”കൺവീനർ ആകാൻ എന്തുകൊണ്ടും യോഗ്യൻ
ആർ എസ് എസ് തലവനല്ലേ എന്നും റിയാസ് ചോദിക്കുന്നു.

പി എ മുഹമ്മദ്‌ റിയാസിന്റെ പോസ്റ്റ്‌ ചുവടെ :-

UDFന് ഇപ്പോൾ കൺവീനറും ഇല്ലാതായി.

അല്ലെങ്കിലും ഇപ്പോൾ UDF ന് കൺവീനറുടെ ആവശ്യമുണ്ടോ ?

RSS കാര്യാലയത്തിൽ നിന്ന് പറയുന്നത് മാത്രം കേൾക്കുന്ന മുന്നണിക്കെന്തിനാ പ്രത്യേകം ഒരു കൺവീനർ?

സംഘപരിവാർ, യു ഡി എഫ്, എസ് ഡി പി ഐ, വെൽഫെയർപാർട്ടി,ചില മാധ്യമ തമ്പുരാക്കന്മാർ, എന്നിവരടങ്ങിയ
“എൽ ഡി എഫ് സർക്കാർ അട്ടിമറി മുന്നണി”കൺവീനർ ആകാൻ എന്തുകൊണ്ടും യോഗ്യൻ
ആർ എസ് എസ് തലവനല്ലേ..?

കേരളത്തിലെ മന്ത്രിമാരെ രാജിവെപ്പിച്ചിട്ടേ വിശ്രമിക്കൂ എന്ന് പറഞ്ഞ വ്യക്തി അവസാനം കോൺഗ്രസ് പാർട്ടികത്തെ ആഭ്യന്തരപ്രശ്നങ്ങൾ കാരണം
യുഡിഎഫ് കൺവീനർ സ്ഥാനം സ്വയം രാജിയും വെച്ചു !

Top