“മാധ്യമങ്ങൾ വി മുരളീധരന്റെ വിഷയം ചർച്ച ചെയ്യാം എന്ന് തീരുമാനിക്കുന്നു. അത് ബിജെപി നേതാക്കളെ അറിയിക്കുമ്പോൾ അവർ പ്രതിക്ഷേധിക്കുന്നു. വരാൻ താല്പര്യമില്ല എന്ന് പറയുന്നു, ഉടൻ തന്നെ മാധ്യമങ്ങൾ ടോപ്പിക്ക് മാറ്റുന്നു ” – ഇതാണോ മാധ്യമ ധർമ്മം സായിദ് അബി എഴുതുന്നു.

സിപിഐഎം പ്രതിനിധികൾ രാത്രികാലചർച്ചകൾ ബഹിഷ്കരിച്ച വാർത്ത വലിയ സംഭവമായാണ് മാധ്യമങ്ങൾ നൽകിയത്. മാധ്യമങ്ങളുടെ നിരന്തരമായുള്ള വ്യാജ വാർത്ത പ്രചാരണങ്ങളുടെ ഫലമാണത്. അടിസ്ഥാനരഹിതമായ വാദങ്ങളാണ് സിപിഎമ്മിനെതിരെ ചാനലുകൾ ഉന്നയിച്ചു കൊണ്ടിരുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നത് മാത്രമായിരുന്നു ചാനലുകൾ ലക്ഷ്യം. രാജീവ് ചന്ദ്രശേഖരന്റെ ഏഷ്യാനെറ്റ് ന്യൂസും, കോൺഗ്രസിന്റെ മനോരമയും, ലീഗിന്റെ മീഡിയവണ്ണുമൊക്കെ സത്യസന്ധമായ രീതിയിൽ വാർത്തകൾ നൽകുമെന്ന് മലയാളികൾ കരുതുന്നുമില്ല.

101 ദിവസമായി കേരളത്തിലെ മാധ്യമങ്ങൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാരിനെയും സിപിഎമ്മിനേയും വിമർശിക്കുന്നു.ആദ്യത്തെ 3 ആഴ്ച എല്ലാ മാധ്യമങ്ങളോടും സിപിഐഎം സഹകരിച്ചു.പിന്നീട് ആണ് ഏഷ്യാനെറ്റ് അധിക്ഷേപം ഏകപക്ഷീയമായി നടത്തുന്നതിന് എതിരായി ബഹിഷ്കരിച്ചത്.

അതെ സമയം 10 ന് മാധ്യമങ്ങൾ വി മുരളീധരന്റെ വിഷയം ചർച്ച ചെയ്യാം എന്ന് തീരുമാനിക്കുന്നു. അത് ബിജെപി നേതാക്കളെ അറിയിക്കുമ്പോൾ അവർ പ്രതിക്ഷേധിക്കുന്നു. വരാൻ താല്പര്യമില്ല എന്ന് പറയുന്നു, ഉടൻ തന്നെ മാധ്യമങ്ങൾ ടോപ്പിക്ക് മാറ്റുന്നു ഇതല്ലേ മാധ്യമങ്ങളുടെ വിവേചനം സായിദ് അബി തന്റെ ഫേസ്ബുക് കുറിപ്പിൽ ചോദിക്കുന്നു.

സായിദ് അബിയുടെ പോസ്റ്റ്‌ ചുവടെ :-

സിപിഐഎം പ്രതിനിധികൾ ഇന്ന് രാത്രികാലചർച്ചകൾ ബഹിഷ്കരിച്ചു. കൈരളിയിൽ എംബി രാജേഷ് പറഞ്ഞൊരു കാര്യം അല്പം ഞെട്ടലോടെയാണ് കേട്ടത്. സിപിഐഎമ്മിനെ മാത്രം വിമർശിച്ച് വിമർശിച്ച് മാധ്യമങ്ങൾ സ്വയം നഷ്ടപ്പെടുത്തുന്ന മൊറാലിറ്റിയും സ്വന്തന്ത്ര്യവും അടയാളപ്പെടുന്ന ഒരു ഉദാഹരണമാണ് രാജേഷ് പറഞ്ഞത്. ഇന്നലെ മാധ്യമങ്ങളോട് ബിജെപി എടുത്ത നിലപാടാണ് രാജേഷ് പറഞ്ഞത്.101 ദിവസമായി കേരളത്തിലെ മാധ്യമങ്ങൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാരിനെയും സിപിഎമ്മിനേയും വിമർശിക്കുന്നു.ആദ്യത്തെ 3 ആഴ്ച എല്ലാ മാധ്യമങ്ങളോടും സിപിഐഎം സഹകരിച്ചു.പിന്നീട് ആണ് ഏഷ്യാനെറ്റ് അധിക്ഷേപം ഏകപക്ഷീയമായി നടത്തുന്നതിന് എതിരായി ബഹിഷ്കരിച്ചത്.

പക്ഷെ മറ്റ് എല്ലാ മാധ്യമങ്ങളിലും സിപിഐഎം പ്രതിനിധികൾ പങ്കെടുത്തു. അവതാരകനടക്കം 4 പേര് 45 മിനിറ്റ്‌ എടുത്ത് പറയുന്ന കാര്യങ്ങൾക്ക് 15 മിനിറ്റിൽ മറുപടി നൽകിയിട്ടാണ്ണെങ്കിലും സിപിഐഎം പ്രതിനിധികൾ രണ്ടര മാസക്കാലം പ്രതികരിച്ചു. പാർട്ടി എല്ലാ ഘടകങ്ങൾ വഴിയും നാലിൽ കൂടുതൽ തവണ വിശദീകരണം നടത്തി. ഇന്ന് 101 ദിവസം പിന്നിട്ടു. അഞ്ചോ ആറോ ദിവസം മാറ്റി നിർത്തിയാൽ ബാക്കി എല്ലാ ദിവസവും പിണറായിയും അയാളുടെ പാർട്ടിയും ആയിരുന്നു തലക്കെട്ട്

കേന്ദ്രസർക്കാർ സ്ഥാപനമായ, കസ്റ്റംസിന് നിയന്ത്രണമുള്ള എയർപോർട്ടിൽ നടന്ന കുറ്റത്തിന്റെ പേരിലാണ് ഈ മാധ്യമവിചാരണ, തീർച്ചയായും ചർച്ച ചെയേണ്ട കാര്യമുണ്ട്. ശിവശങ്കരൻ ആരോപിതനായിട്ടുണ്ട്, എന്നാൽ ഇത്ര അതികം മസാലയും നുണയും തെറ്റിദ്ധരിപ്പിക്കലും മാധ്യമങ്ങൾ നടത്തണോ??

എന്നിട്ടും ഇന്നാണ് സിപിഐഎം പ്രതിനിധികൾ ചാനലുകളെ ബഹിഷ്കരിച്ചത്.

അതെ സമയം 10 ന് മാധ്യമങ്ങൾ വി മുരളീധരന്റെ വിഷയം ചർച്ച ചെയ്യാം എന്ന് തീരുമാനിക്കുന്നു. അത് ബിജെപി നേതാക്കളെ അറിയിക്കുമ്പോൾ അവർ പ്രതിക്ഷേധിക്കുന്നു. വരാൻ താല്പര്യമില്ല എന്ന് പറയുന്നു, ഉടൻ തന്നെ മാധ്യമങ്ങൾ ടോപ്പിക്ക് മാറ്റുന്നു.

ഇത് എന്ത് കഥ??

ഒറ്റ ദിവസം പോലും ഞങ്ങൾക്കെതിരായ ആരോപണം ചർച്ച ചെയ്യണ്ട എന്ന ഭീക്ഷണി ബിജെപി നടത്തിയപ്പോൾ മാധ്യമങ്ങൾ അത് അനുസരിച്ചു!!!

പുതിയതായി ഒന്നും തന്നെ ഇല്ലാത്ത, അലോസരമായ 101 മത്തെ ദിവസം സിപിഐഎം ബഹിഷ്‌ക്കരിക്കുന്നു,

മാധ്യമങ്ങളുടെ സ്വാതന്ത്ര്യം എന്നൊതൊക്കെ എന്തൊരു തമാശയാണ്! സിപിഐഎം 101 മത്തെ ദിവസം എടുക്കുന്ന തീരുമാനം ഒന്നാമത്തെ ദിവസം ബിജെപി എടുക്കുമ്പോൾ എവിടെയാണ് ഇവിടെ മാധ്യമസ്വാതന്ത്ര്യം? ജനാധിപത്യം?. ഇന്ന് ബിജെപി എടുത്തത് നാളെ മറ്റ്‌ പാർട്ടികളും എടുക്കും, മതങ്ങളെടുക്കും, അപ്പോഴും സിപിഐഎം ബാക്കി ആകും. സിപിഐഎം കൂടി എടുത്താൽ നമ്മുടെ നിഷയുടെ, വേണുവിന്റെ, വിനുവിന്റെ മക്കൾ എങ്ങനെ ജീവിക്കും.?

വല്ലാത്തൊരു അവസ്ഥയാണ് മാധ്യമങ്ങൾക്ക്, എന്നിട്ടും ഞങ്ങൾ ജനങ്ങളുടെ ശബ്ദമാണ് എന്ന പുളിച്ച വർത്തമാനം കൊണ്ട് ചിലർ വരും.

Top