വയനാട്ടിൽ ‘ഇഞ്ചിക്കൃഷി’ വിജയിക്കാൻ അഞ്ച് പൊടിക്കൈകൾ

ഇഞ്ചിക്കൃഷി തുടങ്ങാറായി. ഇഞ്ചിക്കൃഷിക്ക് പ്രധാനമായി അഞ്ചുകാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇതിലാദ്യത്തേത് നല്ല വിത്ത് തിരഞ്ഞെടുക്കലും പരിചരണവുമാണ്. നിലമൊരുക്കലും നടീലും ശാസ്ത്രീയമായ വളംചേര്‍ക്കലും മണ്ണുകയറ്റലും പുതയിടലും പിന്നെ രോഗകീട നിയന്ത്രണവുമാണ് പ്രധാനപ്പെട്ടവ. ഇഞ്ചിക്കൃഷിക്കിണങ്ങിയ വിത്തിഞ്ചിയിനങ്ങള്‍ നിരവധിയുണ്ട്. ആതിര, കാര്‍ത്തിക, അശ്വതി എന്നീയിനങ്ങള്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെയും വരദ, മഹിമ, രജത എന്നിവ കോഴിക്കോട്ടെ കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെയും സംഭാവനകളാണ്. സുരുചി, സുപ്രദ എന്നിവയും നല്ല ഇഞ്ചിയിനങ്ങളാണ്. വേറെ നാടന്‍ ഇഞ്ചിയിനങ്ങളാണ് കുറുപ്പംപടി, വേങ്ങര, വള്ളുവനാടന്‍, ഏറനാട്, ചേറനാട്, മഞ്ചേരി, വയനാടന്‍ നാടന്‍, മാനന്തവാടി എന്നിവ. ഇതല്ലാതെ റിയോഡീജനീറോ, തായ്വാന്‍, സിയറാലിയോണ്‍, ചൈന എന്നീ വിദേശ ഇഞ്ചിയിനങ്ങളും പ്രചാരത്തിലുണ്ട്.

ഡിസംബര്‍-ജനുവരിയില്‍ പറിച്ചെടുത്ത ഇഞ്ചിയില്‍ നല്ലവ തിരഞ്ഞെടുത്ത് നടുംവരെ ശരിയായി സംഭരിക്കണം. വിത്തിഞ്ചിയെ മാങ്കോസെബ് എന്ന കുമിള്‍നാശിനി മൂന്ന് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലും കൂടെ എക്കാലക്‌സ് എന്നീ കീടനാശിനി രണ്ടു മില്ലീലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തിലും ചേര്‍ത്തുണ്ടാക്കിയ ലായനിയില്‍ അരമണിക്കൂര്‍ മുക്കിയിടണം. പിന്നെ വെള്ളം വാര്‍ത്തശേഷം തണലിത്തിട്ടുണക്കണം. ഇത്തരത്തില്‍ തയ്യാറാക്കിയ വിത്തിഞ്ചി കുഴികളില്‍ താഴെ അറക്കപ്പൊടിയോ മണലോ പാണലിലയോ ഇട്ടശേഷം നിറയ്ക്കാവുന്നതാണ്.

ഇങ്ങനെ ശേഖരിക്കുന്ന വിത്തിഞ്ചി നടുന്നതിനുമുന്‍പും വിത്തുപരിചരണം നടത്താം. പതിനഞ്ചു ഗ്രാം മുതല്‍ ഇരുപതു ഗ്രാംവരെ തൂക്കംവരുന്ന വിത്തിഞ്ചിയില്‍ ഒന്നോ രണ്ടോ മുകുളങ്ങള്‍ വരുന്നവിധത്തില്‍ ചെറിയ കഷണങ്ങളാക്കി മരുന്നുലായനിയില്‍ മുക്കി നടാം. ഏപ്രില്‍-മേയ് മാസത്തെ കഠിനചൂടിനുശേഷം പുതുമഴയില്‍ നടുന്നതാണുചിതം. സ്യൂഡോമോണസ് ലായനിയില്‍ അരമണിക്കൂര്‍ വിത്തിഞ്ചി മുക്കിയിട്ടശേഷം നടുന്നതാണ് നല്ലത്. മണ്ണിളക്കം കിട്ടുന്നതരത്തില്‍ നന്നായി ഉഴുതിളക്കി തടമെടുക്കാന്‍ ശ്രദ്ധിക്കണം. ആവശ്യത്തിന് നീളവും വീതിയുമാവാം.

നിലമൊരുക്കുന്നതോടൊപ്പം തന്നെ 25 മുതല്‍ 30 ടണ്‍ കാലിവളം രണ്ടര ഏക്കറിന് (ഒരു ഹെക്ടറില്‍) വേണം. തടങ്ങള്‍ക്ക് 25 സെന്റി മീറ്റര്‍ പൊക്കമാവാം. മഴസമയത്ത് വെള്ളം കെട്ടിനില്‍ക്കാന്‍ പാടില്ല. ഒരടിയകലത്തിലായി തയ്യാറാക്കിയ തടങ്ങളില്‍ വിത്തിഞ്ചി 25 സെന്റിമീറ്റര്‍ അകലത്തില്‍ നടാം. നടുമ്പോള്‍ ട്രൈക്കോഡെര്‍മ മിശ്രിതം, വേപ്പിന്‍ പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ ഒന്നിച്ചിടാം.

അസോസ്പൈറില്ലം, ഫോസ്ഫറസ് ലേയക ബാക്റ്റീരിയ എന്നിവ വിത്തിഞ്ചി നടുന്ന തടത്തില്‍ ചേര്‍ക്കാം. ഇഞ്ചിയിലെ ‘മൃദുചീയല്‍രോഗം’ തടയാന്‍ പി.ജി.പി.ആര്‍.ജി. ആര്‍.ബി.35, തടത്തില്‍ ഒഴിച്ചിളക്കിയാല്‍ നല്ലതാണ്. രണ്ടര ഏക്കറില്‍ (ഒരു ഹെക്ടര്‍) നൂറ്ററുപത്തിമൂന്ന് കിലോ ഗ്രാം യൂറിയ, ഇരുനൂറ്റന്‍പതു കിലോ ഗ്രാം മസൂരിഫോസ്, എണ്‍പത്തഞ്ച് കിലോഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ക്കണം. ഇതില്‍ മുഴുവന്‍ ഫോസ്ഫറസ് വളവും പാതി ക്ഷാരവളവും നിലംതയ്യാറാക്കുമ്പോള്‍തന്നെ അടിവളമായി ചേര്‍ക്കണം. ഇഞ്ചിനട്ട് ഒന്നരമുതല്‍ രണ്ടു മാസംവരെ പ്രായമായാല്‍ ശുപാര്‍ശചെയ്ത പാക്യജനക വളത്തിന്റെ പാതിഭാഗവും മൂന്നു നാലു മാസമാകുമ്പോള്‍ ശുപാര്‍ശചെയ്ത നൈട്രജന്‍ വളത്തിന്റെ ബാക്കി പകുതിയും പകുതി വളവും ക്ഷാരവും ചേര്‍ത്തുകൊടുക്കണം. ഇഞ്ചിനട്ട് ആദ്യത്തെ മൂന്നുനാല് മാസക്കാലമാണ് ധ്രുതഗതിയിലുള്ള വളര്‍ച്ചസമയം. ആയതിനാല്‍ വളം ചേര്‍ക്കല്‍ നാലു മാസത്തിനുള്ളില്‍ തീര്‍ക്കണം.

മണ്ണുകയറ്റിക്കൊടുക്കലും പുതയിടീലും ഇഞ്ചിയുടെ വളര്‍ച്ചയ്ക്കും നല്ലവിളവിനും ആവശ്യമാണ്. ഇഞ്ചി നട്ടുകഴിഞ്ഞയുടനെ തന്നെ പച്ചിലയാല്‍ പുതിയിടുന്നത്, നനവ് നിലനിര്‍ത്താനും മണ്ണൊലിപ്പില്ലാതാക്കാനും മണ്ണിലെ ജൈവാംശം കൂട്ടാനും ഇഞ്ചിവിത്ത് ശരിയായി മുളയ്ക്കുന്നതിനും ഗുണംചെയ്യും.

ഇഞ്ചിക്കൃഷിയിലെ വിജയത്തിന്റെ അഞ്ചാമത്തെ സംമൃദുചീയല്‍രോഗം, മഴ തുടങ്ങിയാല്‍ ജൂണ്‍ മുതല്‍ ഓഗസ്ത് കാലങ്ങളില്‍ വരും. കുമിള്‍രോഗമായതിനാല്‍ ഇലകള്‍ മഞ്ഞളിച്ച്, തണ്ട് അഴുകി മൃദുവായിത്തീര്‍ന്ന് ചെടികള്‍ ഒടിഞ്ഞുവീഴുന്നതുകാണാം. ഈ രോഗംവന്ന ഭാഗത്തെ ചെടി നീക്കി തീയിടണം. മണ്ണില്‍ ‘മാങ്കോസെബ്’ മൂന്ന് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി, കുതിര്‍ക്കണം. ഇതല്ലെങ്കില്‍ സ്യൂഡോമോണസ് ഉപയോഗിച്ച് തടം കുതിര്‍ക്കണം. വാട്ടം വരാതിരിക്കാന്‍ ആവശ്യത്തിന് മണ്ണില്‍ കുമ്മായമിടണം. പുള്ളിക്കുത്ത് രോഗം സെപ്റ്റംബര്‍-ഒക്ടോബറില്‍ വരും. ഇതിനെതിരേ ഒരു ശതമാനം വീതംവരുന്ന ബോര്‍ഡോ മിശ്രിതമോ ഇന്‍ഡോഫിലോ തളിച്ചാല്‍മതി. ഇതേപോലെ തണ്ടുതുരപ്പന്‍ കീടശല്യം തടയാന്‍ ബിവേറിയ ബാസിയാന തളിക്കാം. ഇതല്ലെങ്കില്‍ വേപ്പെണ്ണയോ  ഉങ്ങിന്റെ എണ്ണയോ ചേര്‍ത്തുതളിക്കാം. ഇക്കാലക്സ്, രണ്ടു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ തണ്ടുതുരപ്പന്‍ നശിക്കും. തോട്ടം വൃത്തിയായി നോക്കണം. നിമാവിരശല്യം വരാതിരിക്കാന്‍ വേപ്പിന്‍പിണ്ണാക്ക് ഒരു ഹെക്ടറിന് ഒരു ടണ്‍ ചേര്‍ക്കണം. ഇങ്ങനെ പരിചരിച്ചാല്‍ ഇഞ്ചി നന്നായി വിളയും.ഗതി, രോഗകീടജാഗ്രതാ പ്രവര്‍ത്തനങ്ങളാണ്. മണ്ണില്‍ക്കൂടിയും വിത്തിഞ്ചിയില്‍ക്കൂടിയും പകരുന്ന ‘മൃദുചീയല്‍രോഗവും ബാക്റ്റീരിയാ വാട്ടവും ഇഞ്ചിയില്‍ പ്രശ്‌നമാണ്. അതിനാല്‍ രോഗം വരാതിരിക്കാന്‍ മുന്‍കരുതലാവശ്യമാണ്. തോട്ടം വൃത്തിയായി സൂക്ഷിക്കണം. വിത്തിഞ്ചി മരുന്നുലായനിയില്‍ മുക്കി പരിചരിച്ച് മാത്രം നടുക.

 

Top