ചിദംബരത്ത് പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോയ നടി ഖുശ്ബു അറസ്റ്റിൽ.

അടുത്തിടെ കോൺഗ്രസ്സിൽ നിന്ന് ബിജെപിയിലേക്ക് കൂടിമാറിയ നടി ഖുശ്ബു അറസ്റ്റിൽ. ചിദംബരത്ത് പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഖുശ്ബുവിനെ അറസ്റ്റ് ചെയ്തത്. മുട്ടുക്കാട് എന്ന സ്ഥലത്തുവച്ചാണ് ഖുശ്ബുവിനെ പൊലീസ് അറസ്റ്റു ചെയ്തത്.

വിസികെ നേതാവിന്റെ മനുസ്മൃതി പരാമർശത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. സമരത്തിന് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഇത് വകവയ്ക്കാതെയാണ് ഖുശ്ബുവും സംഘവും സമരത്തിൽ പങ്കെടുക്കുന്നതിനായി ചിദംബരത്തേക്ക് പുറപ്പെട്ടത്. ഖുശ്ബുവിനേയും പ്രവർത്തകരേയും തടഞ്ഞ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Top