കൊല്ലത്ത് കായലില്‍ ചാടി യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിന് പിന്നാലെ യുവതിയുടെ ഭര്‍ത്താവും ജീവനൊടുക്കി.

കൊല്ലത്ത് കഴിഞ്ഞ ദിവസമാണ് യുവതിയെയും കുഞ്ഞിനേയും കായലിൽ ചാടി ആത്‍മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
അതിന് പിന്നാലെ ഇപ്പോഴിതാ യുവതിയുടെ ഭര്‍ത്താവും ജീവനൊടുക്കിയിരിക്കുന്നു. സ്വകാര്യ ബസ് കണ്ടക്ടറായിരുന്ന കുണ്ടറ സ്വദേശി സിജു ആണ് തൂങ്ങി മരിച്ചത്. സിജുവിന്റെ ഭാര്യ രാഖിയും മകന്‍ ആദിയും ഞായറാഴ്ച്ച വൈകുന്നേരമാണ് കായലില്‍ ചാടി ആത്മഹത്യ ചെയ്തത്.

ബസ്‌കണ്ടക്ടറായ സിജുവുമായി നാല് വര്‍ഷം മുന്‍പാണ് രാഖിയുടെ വിവാഹം നടന്നത്. ശേഷം ഇടവട്ടം പൂജപ്പുര ഭാഗത്ത് വാടയ്കക്കായിരുന്നു ഇരുവരുടെയും താമസം. ജോലി കഴിഞ്ഞ് മദ്യപിച്ചായിരുന്നു സിജു വീട്ടിലെത്തുന്നതെന്നും മദ്യപിച്ചെത്തുന്ന സിജു ഭാര്യയെ ഉപദ്രവിക്കുമായിരുന്നു എന്നും ബന്ധുക്കല്‍ പറഞ്ഞു.
ഞായാറാഴ്ച വൈകുന്നേരം കുട്ടിയുമായി രാഖി പുറത്തേയ്ക്ക് പോയിരുന്നു. എവിടേയ്‌ക്കെന്ന ചോദ്യത്തിന് കുടുംബ വീട്ടിലേയ്ക്ക് എന്നായിരുന്നു രാഖിയുടെ മറുപടി. എന്നാല്‍ രാഖി കുഞ്ഞുമായി കായല്‍ വരമ്പത്തു കൂടി പോവുന്നത് ചൂണ്ടയിട്ടുകൊണ്ടിരുന്ന കുട്ടികള്‍ കണ്ടിരുന്നു.

രാത്രി ഇരുട്ടിയിട്ടും രാഖിയെയും കുഞ്ഞിനെയും കാണാത്തതിനെ തുടര്‍ന്ന് രാഖിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് കായലില്‍ നടത്തിയ തെരച്ചിലില്‍ തിങ്കളാഴ്ച്ച രാവിലെ രാഖിയുടെ മൃതദേഹം കണ്ടെത്തി. ഉച്ചയോടെ മകന്‍ ആദിയുടെ മൃതദേഹവും സ്‌കൂബ ടീം കണ്ടെടുത്തു. ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റിയ മൃതദേഹങ്ങള്‍ കൊവിഡ് ടെസ്റ്റിന് ശേഷം സംസ്‌ക്കരിക്കും.

കടപ്പാട് : റിപ്പോർട്ടർ

Top