പ്രോട്ടോകോൾ ലംഘനം : കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരായ പരാതി വിദേശകാര്യ ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷിക്കും.

പ്രോട്ടോക്കോള്‍ ലംഘിച്ച് അബുദാബിയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സ്മിത മേനോനെ മുരളീധരൻ പങ്കെടുപ്പിച്ച സംഭവം വിവാദമായതോടെ ഗത്യന്തരമില്ലാത്ത അവസ്ഥയിലായിരുന്നു ബിജെപി. മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആകും വരെ സ്മിത മേനോന്‍ എന്ന ഒരാളെ കുറിച്ച് ബിജെപി നേതാക്കൾക്കുപോലും അറിവില്ലായിരുന്നു.

പ്രോട്ടോകോൾ ലംഘനത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് മുരളീധരനെതിരെ ഉയർന്നത്.ഒടുവിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരായ പരാതി വിദേശകാര്യ ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷിക്കും എന്നുള്ള തീരുമാനം വന്നിരിക്കുന്നു. ലോക് താന്ത്രിക് യുവ ജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂരിന്റെ പരാതിയിലാണ് നടപടി. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റേതാണ് നിര്‍ദേശം.

Top