ബിജെപിയുടെ പ്രമുഖ വനിതാ നേതാവ് മലയാളി വ്യവസായിയോടൊപ്പം ഒളിച്ചോടിയതായി അഭ്യൂഹം.

കേരളത്തിൽ ബിജെപിയുടെ പെൺപുലി ആയിരുന്ന നേതാവ് ഒരു വ്യവസായിയോടൊപ്പം ഒളിച്ചോടിയതായി അഭ്യൂഹം. ചാനൽ ചർച്ചകളിലെയും ബിജെപി പരിപാടികളിലെയും തീപ്പൊരി പ്രാസംഗിക കൂടിയായിരുന്നു ഈ നേതാവ്. വളരെക്കാലമായി ഭർത്താവുമായി മാനസിക അകൽച്ചയിലായിരുന്ന ഇവർ വാടക വീട്ടിലേക്ക് മാറിയിരുന്നു. തുടർന്നാണ് അടുപ്പക്കാരനും തമിഴ്‌നാട്ടിലെ വ്യവാസിയുമായ ബിജെപി പ്രവർത്തകനൊപ്പം ഒളിച്ചോടിയതായി സ്ഥിരീകരിക്കാത്ത വാർത്തകൾ വരുന്നത്. മധ്യവയസ്ക്കനായ അദ്ദേഹവുമായി കേരളത്തിലെ ബിജെപിയുടെ പല നേതാക്കൾക്കും സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും പറയപ്പെടുന്നുണ്ട്.
വ്യവസായിയുടെ അകന്ന ബന്ധുക്കൾ തന്നെ പലയിടങ്ങളിൽ ഇതിനെ സംബന്ധിച്ച് സ്ഥിരീകരണം നൽകുകയും ചെയ്യുന്നുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് ആവാൻ കുപ്പായം തുന്നി കാത്തിരുന്ന ഈ നേതാവ് പിന്നീട് ചില ഗ്രൂപ്പ് കളികളുടെ ഭാഗമായി കെ. സുരേന്ദ്രൻ ബിജെപി പ്രസിഡന്റ് ആയപ്പോൾ മുൻനിര രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു. പിന്നീട് ദേശീയ തലത്തിലുള്ള പദവിയിലേക്ക് എത്തുമെന്നുള്ള വാർത്തകൾ പ്രചരിച്ചുവെങ്കിലും അതും യാഥാർഥ്യമായില്ല. പദവി ലഭിക്കാത്തതിൽ മനംനൊന്താണ് ഇവർ സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങിയത് എന്നാണ് പൊതുവിലുള്ള ധാരണയെങ്കിലും കാമുകനോടൊപ്പം ഒളിച്ചോടിയെന്നാണ് ഒടുവിൽ ചില കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
ചില ബിജെപി നേതാക്കളുടെ കയ്യിൽ ഇവരുടെ പുതിയ കല്യാണ ഫോട്ടോയും മറ്റും ഉൾപ്പടെയുണ്ടെന്നും പറയപ്പെടുന്നു. ഒരു വിവാദമായി ഈ വിഷയം പുറത്ത് വന്നാൽ എടുത്ത് പ്രയോഗിക്കാനുള്ള തുറുപ്പ് ചീട്ട് ആയാണ് ബിജെപിയുടെ കേരളം നേതൃത്വം ഈ ഫോട്ടോകൾ കാണുന്നത്. വ്യവസായിയുടെ ബന്ധുക്കൾ മുഖേന തന്നെ വരുംദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ വെളിവാകും എന്നാണ് ലഭിക്കുന്ന വിവരം.

Top