ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിൻ്റെ വിതരണം വൈകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ ഫെബ്രുവരിയിൽ വിതരണം ചെയ്യാൻ കേന്ദ്രസര്‍ക്കാര്‍. ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്ന് വികസിപ്പിച്ച കൊവാക്സിനാണ് ഇന്ത്യയിൽ തുടക്കത്തിൽ വിതരണത്തിനെത്തുകയെന്നാണ് ഒരു മുതിര്‍ന്ന ശാസ്ത്രജ്ഞനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.
മുൻപ് കരുതിയിരുന്നതിലും വളരെ മുൻപേ തന്നെ വാക്സിൻ്റെ വിതരണം ആരംഭിക്കുമെന്നാണ് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട്. കൊവാക്സിൻ്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങള്‍ ഈ മാസം ആരംഭിച്ചിരുന്നു.
അതേസമയം, ക്ലിനിക്കൽ പരീക്ഷണങ്ങള്‍ പ്രതീക്ഷിച്ച സമയത്ത് പൂര്‍ത്തിയായാൽ ഓക്സ്ഫഡ് വാക്സിൻ ജനുവരി മാസത്തോടെ വിതരണം ചെയ്യാൻ കഴിയുമെന്നാണ് ഈ വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കാൻ കരാറുള്ള സിറം ഇൻസ്റ്റിറ്റ്യട്ട് ഓഫ് ഇന്ത്യ സിഇഓ അദാര്‍ പൂനാവാലാ വ്യക്തമാക്കിയത്.