മദ്ധ്യപ്രദേശിലും ബീഹാറിലും തകർന്നടിഞ്ഞു കോൺഗ്രസ്; തോൽവിക്ക് പിന്നാലെ രാഹുൽ ഗാന്ധി അവധി ആഘോഷിക്കാനായി ഇന്ത്യ വിടുമെന്ന് സൂചന

മദ്ധ്യപ്രദേശിലും ബീഹാറിലും തകർന്നടിഞ്ഞു കോൺഗ്രസ്; തോൽവിക്ക് പിന്നാലെ രാഹുൽ ഗാന്ധി അവധി ആഘോഷിക്കാനായി ഇന്ത്യ വിടുമെന്ന് സൂചന

മദ്ധ്യപ്രദേശിലെയും പഞ്ചാബിലെയും തെരഞ്ഞെടുപ്പുകളിൽ തകർന്നടിഞ്ഞു കോൺഗ്രസ്. പ ബീഹാറിൽ മഹാസഖ്യത്തോടൊപ്പം 70 സീറ്റുകളിൽ ആണ് കോൺഗ്രസ് മത്സരിച്ചത് എങ്കിലും ഇരുപതിൽ താഴെ സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. ജയിച്ചാൽ മറുകണ്ടം ചാടുമെന്ന ഭയത്താൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ മുഴുവൻ റിസോർട്ടിലേക്ക് എ.ഐ.സി.സി. മാറ്റിയിരുന്നു. എന്നാൽ ഫലം വന്നപ്പോൾ വമ്പൻ തോൽവിയാണ് കോൺഗ്രസിന് ഏൽക്കേണ്ടി വന്നത്. എം.എൽ.എ.മാരുടെ കൂടുമാറ്റം കാരണം ഭരണം നഷ്ടമായ മദ്ധ്യപ്രദേശിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് നിലംപൊത്തി.

തോൽവിയെ തുടർന്ന് കോൺഗ്രസ് നേതാവ് വീണ്ടും ഇന്ത്യ വിടാൻ തയ്യാറെടുക്കുന്നതായാണ് സൂചനകൾ. കോൺഗ്രസ് സ്ഥാനാർത്ഥികൾ ആരുമായി സഖ്യം ചേർന്ന് മത്സരിച്ചാലും ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യാൻ ഇഷ്ടപ്പെടുന്നില്ല എന്നതാണ് നിലവിൽ കോൺഗ്രസ് നേരിടുന്ന വലിയ പ്രശ്നം. ഭരണം കയ്യിലിരുന്നപ്പോൾ നടത്തിയ അഴിമതികളും കൂട്ടക്കൊലയും സ്വജന പക്ഷപാതവുമൊക്കെ കോൺഗ്രസ് എന്ന പാർട്ടിയെ ജനങ്ങളിൽ നിന്നും അകറ്റി. അതിന്റെ തുടർച്ചയാണ് ബീഹാറിലും മദ്ധ്യപ്രദേശിലും ഉള്ള ഫലം സൂചിപ്പിക്കുന്നത്.
നിർണ്ണായക സമയങ്ങളിൽ എല്ലാം വിദേശത്ത് അവധി ആഘോഷിക്കാൻ പോവുന്ന രാഹുൽ ഗാന്ധി ഇത്തവണയും പതിവ് തെറ്റിക്കുന്നില്ല എന്നാണ് പുറത്ത് വരുന്ന സൂചനകൾ. കോൺഗ്രസിന്റെ തകർച്ചയിൽ മനംമടുത്ത രാഹുൽ തായ്‌ലാന്റിലേക്കോ ഇറ്റലിയിലേക്കോ അവധിക്കാലം ആഘോഷിക്കാൻ പോവുന്നു എന്നാണ് രാഹുലിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

Top