ഡൽഹി ചലോ മാർച്ച്​’ പ്രതിഷേധം കത്തുന്നു.കേന്ദ്രസർക്കാർ പ്രതിഷേധം അടിച്ചമർത്താൻ ശ്രമിച്ചാൽ കൂടുതൽ കർഷകർ പ്രതിഷേധത്തിൽ പങ്കുചേരും – കർഷക സംഘടനകൾ.

കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങ​ൾക്കെതിരായി വിവിധ സംസ്​ഥാനങ്ങളിലെ കർഷകരുടെ നേതൃത്വത്തിൽ നടത്തുന്ന ‘ഡൽഹി ചലോ മാർച്ച്​’ പ്രതിഷേധം കത്തുന്നു. നാലാം ദിവസത്തിലേക്ക്​ പിന്നിട്ട സമരം ഒത്തുതീർപ്പിനുള്ള ശ്രമം പാളി.

I reiterate this govt had advance notice (weeks) of farmers & TradeUnion strike action.

It chose to digup/block roads -and arrest leaders- rather than allow farmers to protest legislation that threatens their livelihoods pic.twitter.com/49YQBKA0Gv

— Deepa Kurup (@deepakurup) November 27, 2020

സമരം തീർക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ നേരിട്ട്​ ഇടപെ​ട്ടെങ്കിലും,​ ഷാ മുന്നോട്ടു വച്ച ഉപാധികൾ പ്രതിഷേധക്കാർ തള്ളി. കേന്ദ്രസർക്കാർ പ്രതിഷേധം അടിച്ചമർത്താൻ ശ്രമിച്ചാൽ കൂടുതൽ കർഷകർ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന്​ കർഷക സംഘടനകൾ അറിയിച്ചു. ബുറാഡിയിലെ സമരവേദിയിലേക്കു മാറാനായിരുന്നു സർക്കാറിൻെറ നിർദേശം. എന്നാൽ,​ വേദി മാറില്ലെന്നും ഉപാധിവച്ചുള്ള ചർച്ചയ്ക്ക് താൽപര്യമില്ലെന്നും ചർച്ച വേണമെങ്കിൽ സമരവേദിയിലേക്കു വരണമെന്നും കർഷക സംഘടനകൾ അറിയിക്കുകയായിരുന്നു.

Tens of thousands of farmers are still on their way to the capital, as part of the #DelhiChalo protest against the Centre’s new agricultural reform laws. https://t.co/8Nx5En5qEZ

— The Hindu – Delhi (@THNewDelhi) November 27, 2020

പ്രധാനമായും പഞ്ചാബില്‍നിന്നുള്ള കര്‍ഷകരാണ് സിൻഖു ദേശീയ പാത ഉപരോധിച്ച് സമരം ചെയ്യുന്നത്. സമരവേദി മാറ്റില്ലെന്ന് ആദ്യം തന്നെ കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കമ്മിറ്റിയുമായും മറ്റു സംഘടനകളുടെ അഭിപ്രായവും ആരാഞ്ഞതിനു പിന്നാലെയാണ് അന്തിമതീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്.

Leaders of the All India Kisan Sangharsh Coordination Committee said the agitation for repeal of the new farm laws and withdrawal of the Electricity Bill 2020 will intensify with the “Dilli Chalo” protest action https://t.co/cCC9XeZnow

— The Telegraph (@ttindia) November 25, 2020
ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമായി തമ്പടിച്ചിരിക്കുകയാണ് ആയിരക്കണക്കിന് വരുന്ന കർഷകർ. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍നിന്ന് ഒരിഞ്ചു പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. കർഷക സംഘടനകളുമായി ഡിസംബർ മൂന്നിന് കേന്ദ്രസർക്കാർ ചർച്ചകൾ നടത്തുമെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നത്. അതിനു മുമ്പ്​ ചർച്ചകൾ വേണമെങ്കിൽ‌ സർക്കാർ നിർദേശിക്കുന്ന ഇടത്തേക്കു പ്രതിഷേധക്കാർ മാറണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ ചെയ്താൽ തൊട്ടടുത്ത ദിവസം തന്നെ ചർച്ചയാകാമെന്നായിരുന്നു അമിത്ഷായുടെ വാഗ്ദാനം.

Just asking, politicians can hold huge election campaign rallies but farmers not allowed to hold protest rallies because of Corona ? Non stop coverage on NDTV of the farmers march #Kisan pic.twitter.com/9GJW7ssgei

— sonia singh (@soniandtv) November 26, 2020
കൂടുതൽ കർഷകർ പ്രതിഷേധത്തിൽ പ​ങ്കെടുക്കാൻ എത്തുന്നതോടെ ഡൽഹി ഹരിയാന അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. കൂടുതൽ സുരക്ഷ സേനയെ അതിർത്തിയിലെ സിൻഖുവിൽ വിന്യസിച്ചു.

Top