“ഏകദിന പരമ്പര നഷ്​ടമായാലെന്താ, ഓസ്​ട്രേലിയക്കാരിയെ സ്വന്തമാക്കി ഇന്ത്യക്കാരൻ” സിഡ്നി ഗ്രൗണ്ടിലെ ഗാലറിയിൽ നടന്ന വിവാഹ അഭ്യർഥന കൗതുകമായി.

ഇന്ത്യ-ആസ്​ട്രേലിയ മത്സരം പുരോഗമി​ക്കവേയാണ്​ ഗാലറിയിലിരുന്ന ഇന്ത്യൻ യുവാവ്​ ആസ്​ട്രേലിയൻ യുവതിയോട്​ വിവാഹ അഭ്യർഥന നടത്തിയത്​ കൗതുകമായി.

ടി.വി ക്യാമറ ഇരുവരിലേക്കും തിരിച്ചതോടെ വിവാഹ അഭ്യർഥനക്ക്​ ലൈവ്​ കമൻററിയുമായി. ഇന്ത്യൻ ജഴ്​സിയണിഞ്ഞ യുവാവ്​ സ്​നേഹ മോതിരം ആസ്​ട്രേലിയൻ യുവതിക്ക്​ കൈമാറുകയും ചെയ്​തു. ഓസീസ്​താരം ​​െഗ്ലൻ മാക്​സ്​വെൽ കൈയ്യടിച്ച്​ ഇരുവർക്കും ആശംസകൾ നേർന്നു. ഇരുവരുടെയും പേരും വിശദവിവരങ്ങളും പുറത്ത്​ വിട്ടിട്ടില്ല. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ രസികൻ കമൻറുകളുമെത്തി. ഏകദിന പരമ്പര നഷ്​ടമായാലെന്താ, ഓസ്​ട്രേലിയക്കാരിയെ സ്വന്തമാക്കാനായല്ലോ എന്നായിരുന്നു ഒരു കമൻറ്​.

Top